oil-rig

റിയാദ്: സൗദി അറേബ്യയുടെ മുഖം ലോകത്തിന് മുന്നിൽ ഉയർത്തി കാട്ടുന്നത് പെട്രോളിയം ഉത്പാദനവും ,കയറ്റുമതിയുമാണ്.ഇത് തന്നെയാണ് നിരവധി രാജ്യങ്ങളിലെ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകാനും സൗദി അറേബ്യയെ പ്രാപ്തമാക്കുന്നത്.എന്നാൽ ഇതിനെ വിനോദ സഞ്ചാര രംഗത്തിന്റെ അഭിവൃദ്ധിക്കായിക്കൂടി ഉപയോഗിക്കാൻ ഒരുങ്ങുകയാണ് രാജ്യം.

എണ്ണ കിണറുകൾക്കുള്ളിൽ റിസോർട്ടുകളും റെസ്റ്റോറന്റുകളും നിർമ്മിച്ചുകൊണ്ട് രാജ്യത്തെ വിനോദ സഞ്ചാര ഹബ് ആക്കി മാറ്റാനുളള പദ്ധതിയാണ് രാജ്യം ആസൂത്രണം ചെയ്യുന്നത്. സൗദി അറേബ്യ പബ്ലിക് ഇൻവെസ്റ്റ് ഫണ്ടാണ് പദ്ധതിക്ക് വേണ്ട സാമ്പത്തിക സഹായം നൽകുന്നത്.എക്സട്രീം പാർക്ക് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് 150000 ചതുരശ്രമീറ്റർ പ്രദേശം വിനോദ സഞ്ചാരയോഗ്യമാക്കും.പരസ്പരം പാലങ്ങളാൽ ബന്ധിപ്പിക്കുന്ന മുന്ന് ഹോട്ടലുകളിലായി 800 റൂമുകളും 11 റെസ്റ്റോറന്റുകളും ഇവിടെ നിർമ്മിക്കും.ഇതിനോടൊപ്പം ഡൈവിംഗ് പോലുള്ള സാഹസിക കയിക വിനോദങ്ങൾക്കുള്ള അവസരവും ഒരുക്കും.റിപ്പോർട്ടുകൾ അനുസരിച്ച് സൗദി അറേബ്യയെ ലോകത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള ദീർഘകാല പദ്ധതികളുടെ ഭാഗമാണിത്

പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സോഷ്യൽ മീഡിയയിൽ പങ്ക് വച്ച ടീസർ വീഡിയോയിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.ഓഫ്‌ഷോർ ഓയിൽ പ്ളേറ്റ്‌ഫോമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിക്കുന്ന ലോകത്തിലെ ആദ്യത്തെ ടൂറിസം ഡെസ്റ്റിനേഷൻ ആയിരിക്കും ഇതെന്നും പി.ഐ.എഫ് പറഞ്ഞു

#PIF announces “THE RIG.” Project.
The world’s first tourism destination inspired by offshore oil platforms.

Read more: https://t.co/s3TLJ8mbVh#THERIGsa pic.twitter.com/YlC2kZ2yll

— Public Investment Fund (@PIF_en) October 16, 2021