കൊടും തണുപ്പുള്ള ഭൂപ്രദേശത്ത് കിലോമീറ്ററുകളോളം ഐസ് മലകൾ ഉറഞ്ഞ് നിൽക്കുന്ന അന്റാർട്ടിക്കയിലെ യാത്ര തുടരുകയാണ്. പലതരത്തിലുള്ള ജീവികൾ വസിക്കുന്ന അന്റാർട്ടിക്കയിൽ രണ്ട് കോടിയോളം പെൻഗ്വിനുകൾ വസിക്കുന്നു, ഒരു പെൻഗ്വിൻ കോളനിയിൽ എണ്ണായിരത്തിനും പതിനായിരത്തിനും ഇടയിൽ പെൻഗ്വിനുകളുടെ ജോടികളും, അവയുടെ കുഞ്ഞുങ്ങളും ഉണ്ട്. ഇവയെ വേട്ടയാടി ഭക്ഷിക്കുന്നത് സീലുകളാണ്, കരയിൽ ഇഴഞ്ഞ് നീങ്ങുന്ന സീലുകൾ വെള്ളത്തിൽ അതിവേഗത്തിൽ വേട്ടയാടുന്നു, അതിനാൽ കരയിൽ സീലുകളെ പെൻഗ്വിനുകൾക്ക് പേടിയില്ല.

seal

സീലുകളുടെ ശരീരത്തിൽ മാംസത്തേക്കാൾ കൊഴുപ്പാണ്,നല്ല വലുപ്പമുള്ള ശരീര പ്രകൃതമാണ് സീലുകൾക്ക്,കടലിൽ ഇവയുടെ അടുത്ത് വരെ പോകുന്ന കാഴ്ചകൾ ഈ എപ്പിസോഡിലൂടെ നിങ്ങൾക്ക് കാണാം.കൂടാതെ കടലിൽ ഐസ് മലകൾക്കിടയിലൂടെ ഉള്ള കയാക്കിങും,സ്വർണ്ണത്തിളക്കമുള്ള ഐസ് മലകളുടെ വിസ്മയ കാഴ്ചകളുമായി അന്റാർട്ടിക്കൻ യാത്രയുടെ അഞ്ചാം ഭാഗം...