ഗോൾഡൻ വിസ ലഭിക്കുന്ന മലയാളികളുടെ കൂട്ടത്തിൽ പിന്നണിഗായിക കെ എസ് ചിത്രയും. യു എ ഇയുടെ ഗോൾഡൻ വിസ സ്വീകരിക്കുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് വിസ സ്വീകരിക്കുന്ന ഫോട്ടോയ്ക്ക് അടികുറിപ്പായി ചിത്ര ഫേസ്ബുക്കിൽ കുറിച്ചു. ഫോട്ടോയ്ക്ക് താഴെ നിരവധി പേർ ചിത്രയ്ക്ക് ആശംസകളുമായി എത്തി. ദുബായ് ഇമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാരിയിൽ നിന്നുമാണ് ചിത്ര ഗോൾഡൻ വിസ സ്വീകരിച്ചത്.
നടി മീര ജാസ്മിനും അടുത്തിടെ ഗോൾഡൻ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവൻ, ആശാ ശരത്, ആസിഫ് അലി എന്നിവർ ഇതിനോടകം ഗോൾഡൻ വിസ സ്വീകരിച്ചിട്ടുണ്ട്.