vishnu-

മുംബയ് : മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ് സി ൽ റിഥം റിസർച്ച് സെന്ററിന്റെ 2021 ലെ ഭരതനാട്യം അവതരണത്തിനുള്ള സവ്യ സാചി പുരസ്‌കാരം വിഷ്ണു പ്രസാദിന്. സ്‌കൂൾ കലോത്സവങ്ങളിൽ നിരവധി തവണ മാറ്റു തെളിയിച്ച വിഷ്ണു ജോലി സമ്പാദനത്തിനു ശേഷം നൃത്തപഠനം പുനരാരംഭിക്കുകയും, തിരുവനന്തപുരത്തുള്ള അപർണ മുരളീകൃഷ്ണന്റെ കീഴിൽ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും നൃത്തത്തിൽ ബിരുദാനന്തര ബിരുദവും, നാട്ടുവാങ്കത്തിൽ ഡിപ്ലോമ, ടൈറ്റിൽ ഓഫ് നാട്ടിയ കലൈമണി എന്നിവയും കരസ്ഥമാക്കി. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ബി ഗ്രേഡ് ആർട്ടിസ്റ്റാണ്. ആലപ്പുഴ സ്വദേശിയായ വിഷ്ണു തിരുവനന്തപുരത്തെ ജീവൻ രക്ഷാ മരുന്നുകൾ വിതരണം ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്.