gh

വാഷിംഗ്ടൺ: മുഖ്യ സാമ്പത്തിക ഉ​പ​ദേ​ശ​ക‍യായ ഗീത ഗോപിനാഥ് ജനുവരിയിൽ സ്ഥാനമൊഴിയുമെന്ന് അ​ന്താ​രാ​ഷ്​​ട്ര നാ​ണ​യ നിധി (ഐ.എം.എഫ്). ഹാ​ർ​വ​ഡ്​ യൂ​ണി​വേ​ഴ്​​സി​റ്റി​യിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണിത്. ഗീത ഗോപിനാഥ് ഐ.എം.എഫിൽ മൂന്നു വർഷം സേവനമനുഷ്ഠിച്ചതായും ഐ.എം.എഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

2018 ഒക്ടോബറിലാണ് 49കാരിയും മ​ല​യാ​ളി​യു​മാ​യ ഗീ​ത ഗോ​പി​നാ​ഥി​നെ ​ഐ.​എം.​എ​ഫ് മു​ഖ്യ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ക​യാ​യി നി​യ​മി​ച്ചത്. മൗ​രി ഒാ​ബ്​​സ്​​റ്റ്​ ഫീ​ൽ​ഡിന്റെ പിൻഗാമിയായിരുന്നു നി​യ​മ​നം. ക​ണ്ണൂ​ർ മ​യ്യി​ൽ സ്വ​ദേ​ശി​യാ​യ ഗീത ഗോപിനാഥ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യന്റെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്​​ടാ​വായിരുന്നു. ഹാ​ർ​വ​ഡ്​ യൂണി​വേ​ഴ്​​സി​റ്റി​യു​ടെ അ​ന്താ​രാ​ഷ്ട്ര സാ​മ്പ​ത്തി​ക ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗം പ്ര​ഫ​സ​റാ​യ ഗീ​ത ഗോ​പി​നാ​ഥ്, കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ൽ ജി-20 ​രാ​ജ്യ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഹാ​ർ​വ​ഡി​ൽ ചേ​രു​ന്ന​തി​നു മു​മ്പ്​ ചി​ക്കാ​ഗോ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ ഗ്രാ​ജ്വേ​റ്റ്​ സ്​​കൂ​ൾ ഒ​ഫ്​ ബി​സി​ന​സി​ൽ അ​സി​സ്​​റ്റ​ന്റ്​ പ്ര​ഫ​സ​റാ​യി​രു​ന്നു.