kangana-renaut

ചെക്ക് ഡ്രസിൽ സ്റ്റൈലൻ ചിത്രങ്ങൾ പങ്കുവച്ച് നടി കങ്കണ റണൗട്ട്. നടിയുടെ പുത്തൻ ചിത്രം ധാക്കടിന്റെ റിലീസിംഗ് ഡേറ്റ് വെളിപ്പെടുത്തുന്ന ചടങ്ങിലാണ് താരം പുത്തൻ ലുക്കിലെത്തിയത്. യെല്ലോ ആൻഡ് ബ്ളാക് സ്ളീവ്‌ലെസ് ഡ്രസിൽ ട്രെൻഡി ലുക്കിലാണ് നടി എത്തിയിരിക്കുന്നത്. ഡീപ് വി നെക്ക് ഡ്രസിനൊപ്പം പുത്തൻ ഹെയർസ്റ്റൈലിലാണ് കങ്കണ എത്തിയിരിക്കുന്നത്. ആക്സസറികൾ പൂർണമായും ഒഴിവാക്കി മിനിമൽ മേക്കപ്പിൽ വളരെ ബോൾഡ് ആൻഡ് സെക്സിയാട്ടാണ് കങ്കണ എത്തിയിരിക്കുന്നത്. കറുപ്പ് ഹീൽസ് ആണ് ധരിച്ചത്.

kangana-renaut

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ തലൈവി എന്ന സിനിമയ്ക്കു വേണ്ടി കങ്കണ ശരീര ഭാരം വർദ്ധിപ്പിച്ചിരുന്നു. ദീർഘനാളുകൾക്ക് ശേഷം ഭാരം കുറച്ച് പഴയ ലുക്കിലെത്തിയ നടിയെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. 2022 ഏപ്രിൽ 8ന് ആണ് കങ്കണയുടെ ധാക്കട് തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ ഏജന്റ് അഗ്നി എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്. സംഘട്ടനത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കങ്കണയാണ്. തേജസ്, സീത, മണികർണിക റിട്ടേൺസ്, എമർജൻസി തുടങ്ങിയ കങ്കണ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.