plane-caught-fire

വാഷിംഗ്ടൺ: അമേരിക്കയിലെ ഹൂസ്റ്റണിൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ ചെറുവിമാനം കത്തിയമർന്നു. വിമാനത്തിലുണ്ടായിരുന്ന 21 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഹൂസ്​റ്റണിൽ നിന്ന്​ ബോസ്റ്റണിലക്കുള്ള യാത്ര ആരെഭിക്കുന്നതിനിടെയാണ് ഫ്ലയർ ബിൽഡേഴ്സ്​ ഉടമ അലൻ കെന്റിന്റെ സ്വകാര്യ വിമാനം അഗ്നിക്കിരയായത്. 18 യാത്രക്കാരും പൈലറ്റടക്കം മൂന്ന്​ ജീവനക്കാരുമാണ്​ വിമാനത്തിലുണ്ടായിരുന്നത്

തീ പിടിച്ച ഉടനെ യാത്രക്കാരെ പുറത്തിറക്കി. നിസാരമായി പരിക്കേറ്റ രണ്ട് യാത്രക്കാർ ചികിത്സയിലാണ്.

അപകടത്തിന്റെ കാരണം പരിശോധിക്കുകയാണെന്ന്​ ഫെഡറൽ എവിയേഷൻ അഡ്​മിനിസ്​ട്രേഷൻ അറിയിച്ചു.