kk

മുംബയ് : മുംബയില്‍ വീണ്ടും വൻമയക്കുമരുന്ന് വേട്ട. ഏഴു കിലോ ഹെറോയിനുമായി യുവതിയെ ആന്റി നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥർ പിടികൂടി. മുംബയിലെ സിയോണ്‍ ഏരിയയില്‍ വെച്ചാണ് യുവതി പിടിയിലായത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 22 കോടി രൂപ വിലയുള്ള ഹെറോയിനാണ് പിടിച്ചെടുത്തത്.

ഹെറോയിന്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. ഈ മാസം 10 ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 25 കിലോ ഹെറോയിന്‍ ഡയറക്ടറേറ്റ് ഓഫ് വന്യൂ ഇന്റലിജന്‍സ് പിടികൂടിയിരുന്നു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു,​