champions-legue

പാ​രീ​സ് ​:​യൂ​റോ​പ്യ​ൻ​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗി​ൽ​ ഗ്രൂ​പ്പ് ​ഡി​യി​ലെ​ ​മ​ത്സ​ര​ത്തി​ൽ​ ​ഷ​ക്താ​ർ​ഡൊ​ണ​റ്റ്‌​സ‌്കി​നെ​ ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​അ​ഞ്ച് ​ഗോ​ളു​ക​ൾ​ക്ക് ​റ​യ​ൽ​ തകർത്തു​.​ ​ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ൽ​ ​ഷെ​രീ​ഫി​നോ​ട് ​ഞെ​ട്ടി​ക്കു​ന്ന​ ​തോ​ൽ​വി​ ​വ​ഴ​ങ്ങി​യ​തി​ന്റെ​ ​ക്ഷീ​ണം​ ​മാ​റ്റു​ന്ന​ത് ​കൂ​ടി​യാ​യി​രു​ന്നു​ ​റ​യ​ലി​ന് ​ഈ​ ​വി​ജ​യം.​ ​വീ​നീ​ഷ്യ​സ് ​ജൂ​നി​യ​ർ​ ​ഇ​ര​ട്ട​ ​ഗോ​ൾ​ ​നേ​ടി​യ​ ​മ​ത്സ​ര​ത്തി​ൽ​ ​റോ​ഡ്രി​ഗോ​ ​സി​ൽ​വ​ ​ഡി​ ​ഗോ​സും​ ​ക​രിം​ ​ബെ​‍​ൻ​സേ​മ​യും​ ​റ​യ​ലി​നാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ടു.​ ​ഷ​ക്താ​റി​ന്റെ​ ​ക്രി​റ്റ്സോ​വി​ന്റെ​ ​വ​ക​യാ​യി​സെ​ൽ​ഫ് ​ഗോ​ളും​ ​റ​യ​യ​ലി​ന്റെ​ ​അ​ക്കൗ​ണ്ടി​ൽ​ ​എ​ത്തി.
ഇ​ന്റ​ർ​മി​ലാ​നോ​ട് 1​-3​ന് ​തോ​റ്റെ​ങ്കി​ലും​ ​ഷെ​രീ​ഫ് ​ത​ന്നെ​യാ​ണ് ​ഗ്രൂ​പ്പി​ൽ​ ​നി​ല​വി​ൽ​ ​ഒ​ന്നാ​മ​ത്.​ ​റ​യ​ൽ​ ​ര​ണ്ടാ​മ​താ​ണ്.​എ​ഡി​ൻ​ ​സെ​ക്കോ,​​​ ​ആ​ർ​ട്ടു​റോ​ ​വി​ദാ​ൽ.​ ​ഡി​വ്രി​ജ് ​എ​ന്നി​വ​രാ​ണ് ​ഇ​ന്റ​റി​നാ​യി​ ​സ്കോ​ർ​ ​ചെ​യ്ത​ത്.​
ഗ്രൂ​പ്പ് ​എ​യി​ൽ​ ​മാ​ഞ്ച​സ്റ്റ​ർ​സി​റ്റി​ 5​-1​ന് ​ക്ല​ബ് ​ബ്രൂ​ഗ്ഗെ​യെ ​എ​വേ​ ​മ​ത്സ​ര​ത്തി​ൽ​ ​തരിപ്പണമാക്കി.​ ​റി​യാ​ദ് ​മെ​ഹ്‌​ര​സ് ​പെ​നാ​ൽ​റ്റി​ ​ഉ​ൾ​പ്പെ​ടെ​ ​ഇ​ര​​ട്ട​ ​ഗോ​ളു​മാ​യി​ ​തി​ള​ങ്ങി​യ​ ​മ​ത്സ​ര​ത്തി​ൽ​ ​കാ​ൻ​സ​ലോ,​​​ ​വാ​ൽ​ക്ക​ർ,​​​ ​കോ​ൾ​ ​പാ​മ​ർ​ ​എ​ന്നി​വ​രും​ ​സി​റ്റി​ക്കാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ടു.​
ഗ്രൂ​പ്പി​ലെ​ ​മ​റ്റൊ​രു​ ​മ​ത്സ​ര​ത്തി​ൽ​ ​ഇ​തി​ഹാ​സ​ ​താ​രം​ ​ല​യ​ണ​ൽ​ ​മെ​സി​യു​ടെ​ ​ഇ​ര​ട്ട​ ​ഗോ​ളു​ക​ളാ​ണ് ​ലെ​യ്പ്‌​സി​ഗി​നെ​തി​രെ​ ​പി.​എ​സ്.​ജി​ക്ക് ​ജ​യ​മൊ​രു​ക്കി​യ​ത്.​എം​ബാ​പ്പെ​ ​പെ​നാ​ൽ​റ്റി​ ​ന​ഷ്ട​മാ​ക്കി​യ​ ​മ​ത്സ​ര​ത്തി​ൽ​ 3​-2​നാ​ണ് ​പി.​എ​സ്.​ജി​യു​ടെ​ ജയം. 9​-ാം​മി​നി​ട്ടി​ൽ​ ​എം​ബാ​പ്പെ​ ​നേ​ടി​യ​ഗോ​ളി​ൽ​ ​മു​ന്നി​ലെ​ത്തി​യ​ ​പി.​എ​സ്.​ജി​യെ​ 28​-ാം​ ​മി​നി​ട്ടി​ൽ​ ​‌സി​ൽ​വ​യും​ 57​-ാം​ ​മി​നി​ട്ടി​ൽ​ ​മു​ക്‌​ലേ​ല​യും​ ​നേ​ടി​യ​ ​ഗോ​ളു​ക​ളി​ലൂ​ടെ​ ​ലെ​യ്‌പ്‌​സി​ഗ് ​മ​റി​ക​ട​ന്നു.​ ​തോ​ൽ​വി​ ​മു​ന്നി​ൽ​ ​ക​ണ്ട​ ​പി.​എ​സ്.​ജി​ക്ക് 67​-ാം​ ​മി​നി​ട്ടി​ൽ​ ​ഓ​ട്ട​ത്തി​നി​ടെ​ ​എം​ബാ​പ്പെ​ ​മ​റി​ച്ച് ​ന​ൽ​കി​യ​ ​പ​ന്ത് ​വ​ല​യി​ലാ​ക്കി​ ​മെ​സി​ ​സ​മ​നി​ല​ ​സ​മ്മാ​നി​ച്ചു.​ ​തു​ട​ർ​ന്ന് 74​-ാം​ ​മി​നി​ട്ടി​ൽ​ ​എം​ബാ​പ്പെ​യെ​ ​വീ​ഴ്‌​ത്തി​യ​തി​ന് ​ല​ഭി​ച്ച​ ​പെ​നാ​ൽ​റ്റി​ഗോ​ളാ​ക്കി​ ​മെ​സി​ ​ആ​തി​ഥേ​യ​രു​ടെ​ ​വി​ജ​യ​മു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് ​ഒ​രു​ ​പെ​നാ​ൽ​റ്റി​ ​കൂ​ടി​ ​പി.​എ​സ്.​ജി​ക്ക് ​ല​ഭി​ച്ചെ​ങ്കി​ലും​ കിക്കെടുത്ത എംബാപ്പെയ്ക്ക് ​അത് ​വ​ല​യി​ലാ​ക്കാ​നാ​യി​ല്ല.​ ​പോ​യി​ന്റ് ​ടേ​ബി​ളി​ൽ​ ​പി.​എ​സ്.​ജി​ ​ഒ​ന്നാ​മ​തും​ ​സി​റ്റി​ ​ര​ണ്ടാ​മ​തു​മാ​ണ്.
ഗ്രൂ​പ്പ് ​ബി​യി​ലെ​ ​മ​ത്സ​ര​ത്തി​ൽ​ ​അ​ന്റോ​യി​ൻ​ ​ഗ്രീ​സ്മാ​ൻ​ ​വീ​ര​നും​ ​വി​ല്ല​നു​മാ​യ​ ​മ​ത്സ​ര​ത്തി​ൽ​ 2​-3​നാ​ണ് ​അ​ത്‌​ല​റ്റി​ക്കോ​ ​മാ​ഡ്രി​ഡ് ​ലി​വ​ർ​പൂ​ളി​നോ​ട് ​തോ​ൽ​വി​ ​വ​ഴ​ങ്ങി​യ​ത്.​ ​മൊ​ഹ​മ്മ​ദ് ​സ​ലാ​ ​പെ​നാ​ൽ​റ്റി​യു​ൾ​പ്പ​ടെ​ ​ഇ​ര​ട്ട​ ​ഗോ​ൾ​ ​നേ​ടി​യ​ ​മ​ത്സ​ര​ത്തി​ൽ​ ​ന​ബി​ ​കെ​യ്ത​ ​ത​ന്റെ​ ​ട്രേ​ഡ‌്മാ​ർ​ക്ക് ​ലോം​ഗ് ​റേ​ഞ്ച​ർ​ ​വോ​ളി​യി​ലൂ​ടെ​ ​ലി​വ​റി​ന്റെ​ ​അ​ക്കൗ​ണ്ടി​ൽ​ ​ഒ​രു​ഗോ​ൾ​ ​എ​ത്തി​ച്ചു.​ ​തു​ട​ർ​ച്ച​യാ​യി​ 9​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ഗോ​ൾ​ ​നേ​ടു​ന്ന​ ​ആ​ദ്യ​ ​ലി​വ​ർ​പൂ​ൾ​ ​താ​ര​മെ​ന്ന​ ​റെ​ക്കാ​ഡ് ​സ​ല​ ​സ്വ​ന്ത​മാ​ക്കി.​ ​അ​ത്‌​ല​റ്റി​ക്കോ​യു​ടെ​ ​ര​ണ്ട് ​ഗോ​ളു​ക​ളും​ ​നേ​ടി​യ​ത് ​ഗ്രീ​സ്മാ​നാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ 52​-ാം​ ​മി​നി​ട്ടി​ൽ​ ​പ​ന്ത് ​ക്ലി​യ​‌​ർ​ ​ചെ​യ്യാ​നു​ള്ള​ ​ശ്ര​മ​ത്തി​നി​ടെ​ ​ഗ്രീ​സ്മാ​ന്റെ​ ​ബൂ​ട്ട് ​ഫി​ർ​മി​നോ​യു​ടെ​ ​മു​ഖ​ത്തു​ ​കൊ​ണ്ട​തി​നെ​ ​തു​ട​ർ​ന്ന് ​റ​ഫ​റി​ ​ചു​വ​പ്പ് ​കാ​ർ​ഡ് ​കാ​ണി​ക്കു​ക​യാ​യി​രു​ന്നു.​ ​ഗ്രീ​സ്മാ​ൻ​ ​ക​ളം​ ​വി​ട്ട​ ​ശേ​ഷ​മാ​ണ് ​ലി​വ​ർ​ ​വി​ജ​യ​ഗോ​ൾ​‍​ ​നേ​ടി​യ​ത്.​​ ​ഗ്രൂ​പ്പ് ​സി​യി​ൽ​ ​അ​യാ​ക്സ് ​ബെ​റൂ​ഷ്യ​ ​ഡോ​ർ​ട്ട്‌​മു​ണ്ടി​നെ​ 4​-0​ത്തി​ന് ​ഗോ​ൾ​ ​മ​ഴ​യി​ൽ​ ​മു​ക്കി.

മത്സരഫലം

ബെസിക്റ്റാസ് 1-4 സ്‌പോർട്ടിംഗ്

ബ്രൂഗ്ഗെ 1-5സിറ്റി

ഷക്താർ 0-5 റയൽ

പി.എസ്.ജി 3-2ലെയ്പ്സിഗ്

അത്‌ലറ്റിക്കോ 2-3ലിവർപൂൾ

ഇന്റർ 3-1 ഷെരീഫ്

അയാക്സ് 4-0 ബൊറൂഷ്യ

പോർട്ടോ 1-0 മിലാൻ