padma

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ബഹുമതിയായ പദ്‌മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാനത്തും പരമോന്നത ബഹുമതികൾ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. 'കേരള പുരസ്‌കാരങ്ങൾ' എന്നാണ് ഇവയുടെ പേര്. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാകും പുരസ്‌കാരങ്ങൾ.

വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭവാന നൽകുന്നവർക്കാണ് പുരസ്‌കാരം നൽകുക. ഇതിൽ കേരള ജ്യോതി പുരസ്‌കാരം ഒന്നും കേരള പ്രഭ രണ്ടുപേർക്കും കേരള ശ്രീ പുരസ്‌കാരം അഞ്ചുപേർക്കും നൽകും. കേരളപ്പിറവി ദിനത്തിൽ രാജ്‌ഭവനിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങൾ നൽകുക.

ഏപ്രിൽ മാസത്തിൽ പൊതുഭരണവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് നാമനിർദ്ദേശം പുറപ്പെടുവിക്കും. നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ വിതരണം ചെയ്യും. പ്രാഥമിക, ദ്വിതീയ സമിതികളുടെ പരിശോധനയ്‌ക്ക് ശേഷമാകും പുരസ്‌കാര സമിതി ബഹുമതികൾ പ്രഖ്യാപിക്കുക.

കർഷകർ, മത്സ്യ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ എന്നിവരുടെ ലോണുകൾക്ക്

2021 ഡിസംബർ 31 വരെ മൊറൊട്ടോറിയം പ്രഖ്യാപിച്ചു. വിവിധ ധനകാര്യ സ്ഥാപനങ്ങൾ, സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നിന്നുള‌ളകാർഷിക,വിദ്യാഭ്യാസ,ക്ഷീര,മൃഗസംരക്ഷണ ലോണുകൾക്ക് ഇത് ബാധകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.