queen-elizabeth

ല​ണ്ട​ൻ​:​ ​ബ്രി​ട്ട​നി​ൽ​ ​ഏ​റ്റ​വുമധിക കാലം അ​ധി​കാ​ര​ത്തി​ലി​രു​ന്ന​ ​ഭ​ര​ണാ​ധി​കാ​രി​യാ​ണെ​ങ്കി​ലും​ ​ഓ​ൾ​ഡി​ ​ഒ​ഫ് ​ദ​ ​ഇ​യ​ർ​ ​പു​ര​സ്കാ​രം​ ​ന​ൽ​കി​ ​ത​ന്നെ​ ​വൃ​ദ്ധ​യാ​ക്കു​ന്ന​തി​നോ​ട് ​എ​ലി​സ​ബ​ത്ത് ​രാ​ജ്ഞി​യ്ക്ക് ​താ​ൽ​പ​ര്യ​മി​ല്ല.​ ​പ്ര​ശ​സ്ത​ ​ബ്രി​ട്ടീ​ഷ് ​മാ​​​ഗ​സി​നാ​യ​ ​ദ​ ​ഓ​ൾ​ഡി​ ​സം​ഘ​ടി​പ്പി​ച്ച​ ​പു​ര​സ്കാ​ര​മാ​ണ് ​രാ​ജ്ഞി​ ​ബ​ഹു​മാ​ന​പൂ​ർ​വം​ ​നി​ര​സി​ച്ച​ത്.​ ​
വാ​ർ​ദ്ധ​ക്യ​കാ​ല​ത്ത് ​പൊ​തു​സ​മൂ​ഹ​ത്തി​ന് ​പ്ര​ത്യേ​ക​ ​സം​ഭാ​വ​ന​ ​ന​ൽ​കു​ന്ന​ ​വ്യ​ക്തി​യ്ക്ക് ​ഓ​രോ​ ​വ​ർ​ഷ​വും​ ​ഈ​ ​പു​ര​സ്കാ​രം​ ​ന​ൽ​കാ​റു​ണ്ട്.​ 2011​ൽ​ 90ാം​ ​വ​യ​സ്സി​ൽ​ ​രാ​ജ്ഞി​യു​ടെ​ ​ഭ​ർ​ത്താ​വാ​യ​ ​ഫി​ലി​പ്പ് ​രാ​ജ​കു​മാ​ര​ന് ​ഓ​ൾ​ഡി​ ​ഒ​ഫ് ​ദ​ ​ഇ​യ​ർ​ ​ല​ഭി​ച്ചി​രു​ന്നു.
മ​ന​സ്സി​ൽ​ ​തോ​ന്നു​ന്ന​താ​ണ് ​യ​ഥാ​ർ​ത്ഥ​ ​പ്രാ​യ​മെ​ന്നും​ ​പു​ര​സ്കാ​രം​ ​നേ​ടാ​നു​ള്ള​ ​മാ​ന​ദ​ണ്ഡ​ത്തി​ൽ​ ​താ​ൻ​ ​എ​ത്തി​ച്ചേ​ർ​ന്നി​ട്ടി​ല്ലെ​ന്നും​ 95​ ​കാ​രി​യാ​യ​ ​രാ​ജ്ഞി​ ​പ​റ​ഞ്ഞു.​ ​
അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് ​പു​ര​സ്കാ​രം​ ​എ​ത്തി​ച്ചേ​ര​ട്ടെ​ ​എ​ന്നും​ ​അ​വ​ർ​ ​ആ​ശം​സി​ച്ചു.
രാ​ജ്ഞി​യു​ടെ​ ​അ​സി​സ്റ്റ​ന്റ് ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​യാ​യ​ ​ലെ​യിം​ഗ് ​ബേ​ക്ക​റാ​ണ് ​ഇ​തു​സം​ബ​ന്ധി​ച്ച് ​മാ​​​ഗ​സി​ൻ​ ​അ​ധി​കൃ​ത​ർ​ക്ക് ​ക​ത്ത​യ​ച്ച​ത്.​
രാ​ജ്ഞി​ ​നി​ഷേ​ധി​ച്ച​തോ​ടെ​ ​പു​ര​സ്കാ​രം​ ​ഫ്ര​ഞ്ച് ​-​അ​മേ​രി​ക്ക​ൻ​ ​അ​ഭി​നേ​ത്രി​യും​ ​ന​ർ​ത്ത​കി​യു​മാ​യ​ ​ലെ​സ്ലി​ ​കാ​ര​ണി​ന് ​സ​മ​ർ​പ്പി​ക്കു​ന്ന​താ​യി​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ 90​ ​വ​യ​സ്സു​ണ്ട് ​ലെ​സ്ലി​യ്ക്ക്.