jj

തേനിലെ പോഷക ഗുണങ്ങൾ ശരീരത്തിന്റെ ആരോഗ്യസ്ഥിതിയെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. തേനിലെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചുമ, അലർജി ലക്ഷണങ്ങൾ തുടങ്ങിയവയെ ചെറുക്കാൻ ഉത്തമം. തലച്ചോറിന് ആവശ്യമായ കാൽസ്യം ആഗിരണം ചെയ്യാൻ തേൻ സഹായിക്കുന്നു. അതിനാൽ പ്രായമായവരിൽ കാണപ്പെടുന്ന രോഗാവസ്ഥ ഡിമെൻഷ്യ വരാനുള്ള സാദ്ധ്യത കുറയ്ക്കുന്നു.

ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് മികച്ച പരിഹാരം തേൻ നൽകും. ഒരു ഗ്ലാസ്സ് ചൂട് പാലിൽ ഒരു സ്പൂൺ തേൻ ചേർത്തു കുടിച്ചാൽ ഉറക്കമില്ലായ്മയുടെ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും.തൊണ്ടയിൽ അസ്വസ്ഥതകളും വേദനകളും ഉണ്ടാകാറുണ്ട്. ഇത്തരം അവസരങ്ങളിൽ തേൻ ശീലമാക്കിയാൽ പ്രശ്നങ്ങളെ തടയാനാവും. ശുദ്ധമായ രണ്ടു സ്‌പൂൺ തേൻ നേരിട്ട് കഴിക്കുകയോ അല്ലെങ്കിൽ ചായയോടൊപ്പം കലർത്തി കുടിക്കുകയോ ചെയ്താൽ എളുപ്പത്തിൽ പരിഹാരം ലഭിക്കും. ഒരു ടേബിൾ സ്‌പൂൺ തേൻ ചേർത്ത നാരങ്ങാ വെള്ളം കുടിക്കുന്നതും വളരെ ഫലപ്രദമാണ്.