mosco-format

മോ​സ്കോ​:​ ​ഭീ​ക​ര​സം​ഘ​ട​ന​യാ​യ​ ​താ​ലി​ബാ​നോ​ടൊ​പ്പം​ ​ഇന്നലെ ഇ​ന്ത്യ​ ​ഔ​ദ്യോ​ഗി​ക​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്ത​താ​യി​ ​റി​പ്പോ​ർ​ട്ട്.​ ​റ​ഷ്യ​ ​ആ​തി​ഥേ​യ​ത്വം​ ​വ​ഹി​ച്ച​ ​മോ​സ്‌​കോ​ ​ഫോ​ർ​മാ​റ്റ് ​ച​ർ​ച്ച​യിലാണ് ഇന്ത്യ പങ്കെടുത്തതെന്നാണ് വിവരം. ഇ​ന്ത്യ​യ​ട​ക്കം​ ​പ​ത്ത് ​രാ​ജ്യ​ങ്ങ​ളാ​ണ് ​ച​ർ​ച്ച​യി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​റ​ഷ്യ​ൻ​ ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ ​സെ​ർ​ജി​ ​ല​വ്‌​റോ​വ് ​വി​ദേ​ശ​ ​പ്ര​തി​നി​ധി​ക​ളെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്തു.​ ​ഇ​ന്ത്യ​ൻ​ ​പ്ര​തി​നി​ധി​ ​സം​ഘ​ത്തെ​ ​ന​യി​ച്ച​ത് ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യ​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​ജെ.​പി​ ​സിം​ഗാ​ണ്.​ ​പാ​കി​സ്ഥാ​ൻ​ ​-​ ​ഇ​റാ​ൻ​ ​ഡ​സ്കി​ന്റെ​ ​ചു​മ​ത​ല​ ​വ​ഹി​ക്കു​ന്ന​ത് ​ഇ​ദ്ദേ​ഹ​മാ​ണ്.
അ​ഫ്ഗാ​നി​ലെ​ ​സു​ര​ക്ഷാ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ,​​​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​ര​ണം​ ​എ​ന്നി​വ​യാ​ണ് ​ച​ർ​ച്ച​യാ​യ​ത്.
അ​ഫ്ഗാ​ൻ​ ​താ​ലി​ബാ​ൻ​ ​പി​ടി​ച്ചെ​ടു​ത്ത​തി​ന് ​ശേ​ഷം​ ​ര​ണ്ടാം​ ​വ​ട്ട​മാ​ണ് ​ഇ​ന്ത്യ​യു​ടേ​യും​ ​താ​ലി​ബാ​ന്റെ​യും​ ​പ്ര​തി​നി​ധി​ക​ൾ​ ​ഒ​രു​ ​ഔ​ദ്യോ​ഗി​ക​ ​കൂ​ടി​ക്കാ​ഴ്ച​യി​ൽ​ ​ഒ​രു​മി​ച്ച് ​പ​ങ്കെ​ടു​ക്കു​ന്ന​തും​ ​താ​ലി​ബാ​ൻ​ ​പ്ര​തി​നി​ധി​ക​ളെ​ ​പ​ങ്കെ​ടു​പ്പി​ച്ച് ​ഫോ​ർ​മാ​റ്റ് ​ന​ട​ത്തു​ന്ന​തും.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
താ​ലി​ബാ​ന്റെ​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​ഉ​പ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​അ​ബ്ദു​ൾ​ ​സ​ലാം​ ​ഹ​നാ​ഫി,​ ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ ​പ്ര​തി​നി​ധി​ ​അ​ബ്ദു​ൾ​ ​ഖ​ഹ​ർ​ ​ബാ​ൽ​ക്കി​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​
അ​തേ​സ​മ​യം,​​​ ​ഇ​ന്ത്യ​-​താ​ലി​ബാ​ൻ​ ​പ്ര​തി​നി​ധി​ക​ൾ​ ​ത​മ്മി​ൽ​ ​ഔ​ദ്യോ​ഗി​ക​ ​ച​ർ​ച്ച​ക​ൾ​ക്ക​പ്പു​റ​മു​ള്ള​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ന്നി​ല്ലെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​യോ​ഗ​ത്തി​ലേ​ക്ക് ​ക്ഷ​ണി​ച്ചെ​ങ്കി​ലും​ ​അ​മേ​രി​ക്ക​ ​പി​ൻ​വാ​ങ്ങി​യി​രു​ന്നു

 എന്തുകൊണ്ട് ഇന്ത്യ പങ്കെടുത്തു

മാനുഷിക പരിഗണന അടിസ്ഥാനമാക്കിയാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ അഫ്ഗാനോടുള്ള നയം അഫ്ഗാൻ ജനതയോടുള്ള സൗഹൃദത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മുൻപ് അഫ്ഗാന് വികസന - മാനുഷിക പ്രവർത്തനങ്ങളിൽ ഇന്ത്യ സഹായം നൽകിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.

 മോസ്കോ ഫോർമാറ്റ്

2017ലാണ് ആറ് രാജ്യങ്ങൾ അംഗങ്ങളായ മോസ്‌കോ ഫോർമാറ്റ് ആദ്യമായി നടത്തിയത്. റഷ്യ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ, ഇറാൻ, ചൈന, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് മോസ്‌കോ ഫോർമാറ്റിലെ അംഗങ്ങൾ.