afgan

കാബൂൾ: അഫ്ഗാൻ ജൂനിയർ വനിതാ വോളിബാൾ താരം മഹ്ജബിൻ ഹക്കീമിയെ താലിബൻ കഴുത്തറത്ത് കൊന്നതായി റിപ്പോർട്ടുകൾ. അന്താരാഷ്ട്ര മാദ്ധ്യമമായ പേർഷ്യൻ ഇൻഡിപ്പെൻഡൻസിന് നൽകിയ അഭിമുഖത്തിൽ വോളിബാൾ ടീമിന്റെ പരിശീലകയാണ് ഇക്കാര്യം വ്യക്തമാാക്കിയത്. ഈ മാസം ആദ്യമാണ് ഈ ക്രൂരകൃത്യം നടന്നതെന്നാണ് പരിശീലക പറയുന്നത്. കൊലപാതകത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് മഹ്‌ജബിന്റെ കുടുംബത്തെ താലിബാൻ ഭീഷണിപ്പെടുത്തിയെന്നും പരിശീലക പറയുന്നു. മഹ്ജബിന്റെ അറ്റുപോയ തലയുടേയും രക്തക്കറയുള്ള കഴുത്തിന്റേയും ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ ഏതാനും ദിവസംമുൻപ് പ്രചരിച്ചിരുന്നു. ഓഗസ്റ്റിൽ അഫ്ഗാനിൽ താലിബാൻ ഭരണം വരുന്നതിന് മുൻപ് രണ്ട് താരങ്ങൾക്ക് മാത്രമാണ് രാജ്യത്തു നിന്നും രക്ഷപെടാൻ കഴിഞ്ഞുള്ളൂവെന്നും ബാക്കിയുള്ളവരെല്ലാം ഒളിവിലാണെന്നും പരിശീലക വെളിപ്പെടുത്തി. അഫ്ഗാൻ ഭരണം താലിബാൻ പിടിക്കുന്നതിന് മുൻപ് അഷ്റഫ് ഗിനി സർക്കാരിന്റെ കാലത്ത് കാബൂൾ മുനിസിപ്പാലിറ്റി വോളി ടീമിലെ ഏറ്റവും മികച്ച താരമായിരുന്നു മഹ്‌ജബിൻ. താരങ്ങൾ വിദേശ ടൂർണമെന്റിൽ കളിച്ചതും ചാനൽ പരിപാടികളിൽ പങ്കെടുത്തതുമാണ് താലിബാനെ ചൊടിപ്പിച്ചത്.