ahana

മൂന്ന് വർഷം മുൻപ് തന്റെ ഡയറിയിൽ കുറിച്ചുവച്ച കുഞ്ഞൊരു ആഗ്രഹം സാധിച്ചതിന്റെ സന്തോഷം പങ്കുവയ്‌ക്കുകയാണ് നടി അഹാന കൃഷ്‌ണ. തന്റെ ചുറ്റുമുള‌ള കാര്യങ്ങളെ സമൂഹമാദ്ധ്യമങ്ങളിലൂടെ പതിവായി അറിയിക്കാറുള‌ള നടി ഇത്തവണ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത് 2018ൽ താൻ കുറിച്ചുവച്ച ഡയറി കുറിപ്പും അത് തനിക്ക് ചെയ്യാൻ കഴിഞ്ഞു എന്നറിയിക്കുന്ന വീഡിയോയുമാണ്.

മറ്റൊന്നുമല്ല അമ്മ സിന്ധു കൃഷ്‌ണയ്‌ക്കും സുഹൃത്തുക്കളായ ആന്റിമാർക്കും ഒപ്പം ഒരു ട്രിപ്പ് പോകണമെന്നതായിരുന്നു അത്. ഇത്തവണത്തെ പിറന്നാൾ ആഘോഷം അമ്മയ്‌ക്കും ആന്റിമാരായ ഹസീന,​ ഗസീന സുലു എന്നിവർക്കൊപ്പം നടത്തി അഹാന തന്റെ ആഗ്രഹം സാധിച്ചു. ഒക്‌ടോബർ 13നായിരുന്നു നടിയുടെ പിറന്നാൾ. താൻ വിചാരിച്ച കാര്യങ്ങൾ അങ്ങനെ യാഥാർത്ഥ്യമാകുന്നതായും നടി പോസ്‌റ്റിൽ പറയുന്നു.

View this post on Instagram

A post shared by Ahaana Krishna (@ahaana_krishna)

2014ൽ ഞാൻ സ്‌‌റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ നായികയായി ചലച്ചിത്രലോകത്ത് അരങ്ങേറ്രം കുറിച്ച അഹാന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, അടി തുടങ്ങി ചിത്രങ്ങളിലും അഭിനയിച്ചു. 'തോന്നല്' എന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് നടി ഇപ്പോൾ.