clash

ആലപ്പുഴ: ഹരിപ്പാടിന് സമീപം പള‌ളിപ്പാട് ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണവിതരണത്തെ ചൊല്ലി ആർ‌എസ്‌എസ്-ഡിവൈഎഫ്‌ഐ സംഘർഷം. ആർഎസ്‌എസ് പ്രവർത്തകനായ പള‌ളിപ്പാട് സ്വദേശി ഗിരീഷിന് വെട്ടേറ്റു.

കനത്ത മഴയെ തുടർന്ന് നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. ഇവിടെയുള‌ളവർക്ക് നടത്തിയ ഭക്ഷണ വിതരണത്തിന്റെ പേരിലാണ് പാർട്ടി പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായത്. ഗിരീഷിന്റെ നില തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിവരം. നിരവധി ഡിവൈഎഫ്‌ഐ പ്രവർത്തകർക്കും ആക്രമണത്തിൽ പരിക്കുണ്ട്.