kk

കുവൈറ്റ് സിറ്റി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നതിനെ തുടർന്ന് കൂടുതൽ ഇളവുക& നൽകാനുള്ള തീരുമാനവുമായി കുവൈറ്റ് സർക്കാർ. . തുറസായ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ടതില്ലെന്നാണ് ഇതിൽ ഏറ്റവും പ്രധാന നിർദ്ദേശം. വെള്ളിയാഴ്ച മുതല്‍ പള്ളികളിൽ സാമൂഹ്യ അകലം പാലിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. അതേസമയം പള്ളികള്‍ ഉള്‍പ്പെടെ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് തുടരണം.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള വിവാഹപാര്‍ട്ടികള്‍ക്കും സമ്മേളനങ്ങള്‍ക്കും അനുമതി ഉണ്ടാകും. കൊവിഡ് പ്രതിരോധത്തിനായുള്ള ഉന്നതാധികാര സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് വിവിധ മേഖലകളില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. വിവാഹ ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കാനും തീരുമാനമുണ്ട്. ആരോഗ്യ സുരക്ഷയ്ക്കായുള്ള നിയന്ത്രണങ്ങളോടെ സെമിനാറുകളും കോണ്‍ഫറന്‍സുകളും നടത്താന്‍ അനുവദിക്കും

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച മുതല്‍ പൂര്‍ണതോതിൽ പ്രവർത്തിച്ചുതുടങ്ങാനും സർക്കാർ അനുമതി നൽകി. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിസ വിതരണം പഴയ തോതില്‍ പുനരാരംഭിക്കാനും മന്ത്രിസഭ അനുമതി നല്‍കി. .