vaccine

റിയാദ്: കൊവിഡ് രണ്ട് ഡോസ് വാക്‌സിനും എടുത്ത് ആറ് മാസം കഴിഞ്ഞവർക്ക് മൂന്നാമത് ബൂസ്‌റ്റർ ഡോസ് വാക്‌സിനെടുക്കാൻ ബുക്ക് ചെയ്യാമെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. 18 വയസ് കഴിഞ്ഞ രണ്ടാം ഡോസെടുത്ത് ആറ് മാസം കഴിഞ്ഞവർക്കാണ് അനുമതി.

തവക്കൽന, സ്വിഹത്തി ആപ്പുകൾ മുഖേന വാക്‌സിൻ ബുക്ക് ചെയ്യാം. ആരോഗ്യ പ്രവർത്തക‌ർക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള‌ളവർക്കും വൃക്ക രോഗികൾ, കൊവിഡ് വ്യാപനത്തിന് സാദ്ധ്യതയുള‌ളവർ, അവയവ മാറ്റ ശസ്‌ത്രക്രിയ കഴിഞ്ഞവ‌ർ ഇങ്ങനെയുള‌ളവർക്ക് മുൻപ് തന്നെ ബൂസ്‌റ്റർ ഡോസ് നൽകിത്തുടങ്ങി. പൊതുജനത്തിനുള‌ള അനുമതിയാണ് ഇപ്പോൾ നൽകിയത്.