kk

ഛത്തീസ്‌ഗഢിലെ ബിസൺ ഹോൺ മുറിയ ഗോത്രവർഗത്തെക്കുറിച്ചുള്ള പഠനങ്ങളിൽ നിന്ന് തെളിഞ്ഞത് ഇവിടെ ഒരു ലൈംഗിക കുറ്റകൃത്യവും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല എന്നതാണ്. കാട്ടGപോത്തിന്റെ കൊമ്പ് കൊണ്ടുള്ള ശിരോലങ്കാരത്തിന്റെ പേരിലാണ് ഈ ഗോത്രം അറിയപ്പെടുന്നത്. ദക്ഷിണ ഛത്തിീസ് ഗഢിലാണ് ഈ ഗോത്രവിഭാഗം കഴിയുന്നത്.

മുംബയ് സ്വദേശിയായ പാർത്ഥ വർഷിണി എന്ന ഗ്രാഫിക് ഡിസൈനറാണ് മുറിയ ഗോത്രത്തെക്കുറിച്ചുള്ള തന്റെ അനുഭവം പങ്കുവച്ചത്. ഈ ഗോത്രത്തിലെ ജനങ്ങളുമായി താൻ ഇടപഴകിയതിന്റെ ഓർമ്മകളെക്കുറിച്ചും അദ്ദേഹം കുറിക്കുന്നു. നഗ്നരായി മുലയൂട്ടുന്ന സ്ത്രീകളും പുരുഷൻമാരും. തങ്ങളുടെ ഗോത്ര നൃത്തങ്ങൾ നടക്കുന്നതിനിടെ പരസ്പരം ലൈംഗികമായിപ്പോലും കളിയാക്കും. അവർക്കിടയിൽ ലൈംഗികമായ അപകർഷതയ്ക്ക് സ്ഥാനമില്ല. അവർ സ്വന്തം ലൈംഗികതയെപ്പറ്റി ബോധവാന്മാർ പോലുമല്ല. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള പരാതികൾ ഉയരാറുമില്ല.തങ്ങൾ ഭൂമിയുടെ സന്താനങ്ങളാണ് എന്നാണ് ഇവർ വിശ്വസിച്ചു പോരുന്നത്

മധ്യ, ദക്ഷിണ-മദ്ധ്യ ഇന്ത്യയിലെ ഒന്നിലധികം സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഗോണ്ട് ഗോത്ര വിഭാഗത്തിന്റെ ഭാഗമാണ് അവർ. വിവാഹം കഴിയുന്നതിനു മുമ്പ് നിർബാധം ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാൻ ഇവർക്ക് പരിപൂർണ സ്വാതന്ത്ര്യമുണ്ട്. ഇവർ, ഈ വിവാഹപൂർവ രതിയെ കണക്കാക്കുന്നതുതന്നെ, വിവാഹ ശേഷം ലൈംഗികമായ സംതൃപ്തികുറവ് ഉണ്ടാവില്ല എന്നുറപ്പിക്കാനുള്ള ടെസ്റ്റ് ഡോസ് എന്ന നിലയ്ക്കാണ്. പല ഇണകളോടൊത്തുള്ള സെക്‌സും ഇവർക്കിടയിൽ വെറും സ്വാഭാവികത മാത്രമാണ്. വിവാഹം കഴിയുന്നതുവരെ യുവതികൾ കന്യകാത്വം കാത്തു സൂക്ഷിക്കണം എന്നുള്ള ഒരു നിർബന്ധവും ഇവർക്കിടയിലില്ല. വിവാഹം കഴിഞ്ഞാലും, മറ്റൊരാളെ ഇഷ്ടമായാൽ വിശേഷിച്ച് ഒരു അസ്വാഭാവികതയും കൂടാതെ ഈ ഗോത്രത്തിലെ യുവതീയുവാക്കൾക്ക് തങ്ങളുടെ ആകർഷണത്തെ പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്.

ഇവരെക്കുറിച്ച് പഠനം നടത്തിയ ഡബ്ല്യു.യു.ഗ്രിഗ്‌‌സന്റെ പുസ്തകത്തിൽ താൻ നേരിൽ കണ്ട ഒരു അനുഭവം വിവരിക്കുന്നുണ്ട്. ആഴ്ചകൾ നീണ്ടു നിൽക്കുന്നതാണ് മുറിയ ഗോത്രജരുടെ വിവാഹ ചടങ്ങുകൾ. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ വരന്, വധുവിനൊപ്പം വന്ന അതിഥികളിൽ ഒരു യുവതിയോട് കടുത്ത ആകർഷണം തോന്നി. അതുപോലെ വധുവിനും വരന്റെയൊപ്പം വന്നവരിൽ ഒരു യുവാവിനോട് അടുപ്പം തോന്നി. ഒടുവിൽ ഈ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ തന്നെ ഇരു കൂട്ടരും തങ്ങൾക്ക് അടുപ്പം തോന്നിയ കക്ഷികളുമായി ഒന്നിലധികം തവണ ബന്ധപ്പെടുന്നു. ഭാവിയിലും തങ്ങൾക്ക് ലൈംഗികമായി ചേരുന്നവരാണ് അവർ എന്നുറപ്പിക്കുന്നു. ഒടുവിൽ വിവാഹ മുഹൂർത്തത്തിന് മുമ്പ് തന്നെ അവർ തങ്ങളുടെ വിവാഹം വേണ്ടെന്നു വെച്ച് പുതുതായി കണ്ടെത്തിയ ഇണകളെ സ്വീകരിക്കുന്നുണ്ട് എന്നും ഗ്രിഗ്‌സൺ എഴുതുന്നു.

1856 -ൽ മാത്രമാണ് വിധവാ വിവാഹം ഇന്ത്യയിൽ നിയമപ്രകാരം അനുവദിക്കപ്പെടുന്നത്

എങ്കിലും, അതിനൊക്കെ എത്രയോ മുമ്പുതന്നെ മുറിയ ഗോത്രത്തിൽ അത് പതിവായിരുന്നു എന്ന് മുറിയ ഗോത്രക്കാർ പറയുന്നു. സെക്സിൽ ഏർപ്പെടുക എന്നത് ഒട്ടും പ്രയാസമുള്ള കാര്യമല്ല എന്നതുകൊണ്ടും, ലൈംഗികതയെക്കുറിച്ചുള്ള ഇരട്ടത്താപ്പുകൾ ഇവർക്കിടയിൽ ഇല്ല എന്നതുകൊണ്ടും, മുറിയ ഗോത്രക്കാർക്കിടയിൽ സെക്സ് സംബന്ധിയായ ഒരു കേസുപോലും ഇന്നോളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

1856 -ൽ ഇന്ത്യയിൽ നിയമവിധേയമാക്കിയ വിധവ പുനർവിവാഹം പോലും മുറിയ സമുദായത്തിൽ പണ്ടു മുതൽക്കെ നിലനിന്നിരുന്നു,​ സമൂഹങ്ങളിൽ വിധവാ പുനർവിവാഹം എപ്പോഴും നിരസിക്കപ്പെടും, പക്ഷേ ഞങ്ങൾ മുറിയാസ് ഒരിക്കലും സ്ത്രീകളെ അങ്ങനെ കാണാറില്ല. ഗോത്രത്തിൽ നിന്നുള്ള 38-കാരനായ രേണു പറഞ്ഞു. ചില കുടുംബങ്ങളിൽ, അമ്മായിയമ്മയായിരുക്കും വിധവയ്ക്ക് അനുയോജ്യനായ വരനെ ലഭിക്കാൻ ശ്രമിക്കുംശ്രമിക്കുക,​. .

ഇവർക്കിടയിൽ നലവിലുള്ള മറ്റൊരു ആചാരത്തെക്കുറിച്ചും വിശദമാക്കുന്നു അവിവാഹിതരായ യുവാക്കളും യുവതികളും സന്ധ്യക്ക്‌ ശേഷം അവരുടെ രക്ഷിതാക്കളുടെ കൺവെട്ടത്തുനി ന്നു ദൂരെ, ഖോട്ടുൽ എന്ന് പേരുള്ള വലിയ ഒരു ഹാളിനുള്ളിൽ ഒത്തുകൂടി പാട്ടും, കുടിയും ഒക്കെയായി സമ്മേളിക്കും. ഇവിടെ ഇത്തരത്തിൽ ഒത്തുകൂടുന്ന മുറിയ യുവതീയുവാക്കൾ തമ്മിൽ സെക്സിൽ ഏർപ്പെടുക പോലും ചെയ്യാറുണ്ട് എന്ന് 1980 കളിൽ ഇത്തരത്തിലൊരു ഖോട്ടുൽ സന്ദർശിച്ചിട്ടുള്ള സവ്യസാചി എന്ന ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ സോഷ്യോളജി പ്രൊഫസർ പറഞ്ഞു.

തങ്ങൾ ചെയ്യുന്നതൊക്കെ ഭൂമാതയുടെ കൺവെട്ടത്തു തന്നെയാണ് എന്നും, എന്തെങ്കിലും വിലക്കപ്പെട്ടത് തങ്ങൾ പ്രവർത്തിച്ചാൽ അരുത് എന്ന് വ്യക്തമാക്കുന്ന നിമിത്തങ്ങൾ ഭൂദേവിയിൽ നിന്നുണ്ടാവും എന്നുമാണ് മുറിയ ഗോത്രജരുടെ വിശ്വാസം. അതുതന്നെയാണ് പരിപൂർണ ലൈംഗിക സ്വാതന്ത്ര്യത്തോടെ പരസ്പരം ഇടപെടാനുള്ള അവരുടെ ധൈര്യവും ആത്മവിശ്വാസവും.