കല്ലറ: പന്ത്രണ്ട് ദിവസം മുൻപ് ഗൾഫിലേക്ക് പോയ യുവാവിനെ ജോലി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ പാറമുകൾ അമൽ ഭവനിൽ ജയൻ ശാലിനി ദമ്പതികളുടെ മകൻ അമൽ രാജാണ് (24) തൂങ്ങി മരിച്ചത്. പന്ത്രണ്ട് ദിവസം മുൻപാണ് വർക്ക് ഷോപ്പ് ജോലിക്കായി ഇയാൾ ഒമാനിലേക്ക് പോയത്. ബുധനാഴ്ച രാവിലെയാണ് മരണവിവരം ബന്ധുക്കൾക്ക് ലഭിച്ചത്. സഹോദരി: ആവണി.