covid-vaccine

ന്യൂഡൽഹി: രാജ്യത്ത് നൂറ് കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു. 279 ദിവസം കൊണ്ടാണ് നൂറ് കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തത്. ഇതോടെ ചൈനയ്ക്ക് പിന്നാലെ വാക്‌സിനേഷൻ നൂറ് കോടി കടക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ. കഴിഞ്ഞ ജനുവരി 16നാണ് രാജ്യത്ത് വാക്‌സിൻ യജ്ഞം ആരംഭിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യത്തിന് നന്ദി അറിയിച്ചു.

बधाई हो भारत!

दूरदर्शी प्रधानमंत्री श्री @NarendraModi जी के समर्थ नेतृत्व का यह प्रतिफल है।#VaccineCentury pic.twitter.com/11HCWNpFan

— Dr Mansukh Mandaviya (@mansukhmandviya) October 21, 2021


ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആർ എം എൽ ആശുപത്രിയിലെത്തി. രാജ്യത്തെ 75 ശതമാനം പേർക്ക് ആദ്യ ഡോസ് നൽകി. ഇതിൽ മുപ്പത് ശതമാനത്തോളം പേർ രണ്ട് ഡോസും സ്വീകരിച്ചുവെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോൾ അറിയിച്ചു.

Delhi | PM Modi visits RML Hospital as the number of Covid-19 vaccine doses administered in India crosses the 100 crore mark pic.twitter.com/s9X3CSzTTJ

— ANI (@ANI) October 21, 2021


ലോകാരോഗ്യ സംഘടനയും ഇന്ത്യയെ പ്രശംസിച്ചു.പതിനാല് ലക്ഷത്തിലധികം പേർക്കാണ് ഇന്ന് ഇതുവരെ വാക്‌സിൻ നൽകിയത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 18,454 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 1,78,831 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.