indian-railway

രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമെന്ന റിപ്പോർട്ടുകളെ തുടർന്ന് ഖനികളിലെ ഉത്പാദനം വർദ്ധിപ്പിക്കുവാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഖനികളിൽ നിന്നും താപ വൈദ്യുത നിലയങ്ങളിലേക്കുള്ള ചരക്കു നീക്കം സുഗമമാക്കാൻ റെയിൽവേയും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. നാല് കിലോമീറ്ററോളം നീളമുള്ള ഗുഡ്സ് ട്രെയിനിൽ കൽക്കരി കൊണ്ടുപോകുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിരവധി എഞ്ചിനുകളാണ് തീവണ്ടിയിൽ ഘടിപ്പിച്ചിട്ടുള്ളത്. രാജ്യത്ത് കൽക്കരി ക്ഷാമം മാദ്ധ്യമ റിപ്പോർട്ടുകളിലുള്ളതുപോലെ അത്ര രൂക്ഷമല്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.