pythoncake

മൃഗങ്ങളെയും മറ്റ് ജീവികളെയും ഉപദ്രവിക്കുന്നത് ശിക്ഷാർഹമാണെന്നിരിക്കേ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ഒരു പെരുമ്പാമ്പിനെ മുറിക്കുന്ന വീഡിയോ. ഒറ്റനോട്ടത്തിൽ കണ്ടവരെയെല്ലാം അമ്പരപ്പിക്കുന്ന തരത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയുടെ കുറച്ചു ഭാഗം കണ്ട് കഴിയുമ്പോഴാണ് അതിനുള്ളിലെ സർപ്രൈസ് മനസ്സിലാകുക.വീഡിയോയിൽ ആദ്യം മഞ്ഞയും വെള്ളയും കലർന്ന നിറത്തിലുള്ള ഒരു പെരുമ്പാമ്പിനെയാണ് കാണുന്നത്. ശേഷം അതിനെ ഒരു കത്തി ഉപയോഗിച്ച് മുറിക്കുന്നു. ഒറ്റ നോട്ടത്തിൽ ആരും അത്ഭുതപ്പെട്ടുപോകും. യഥാർത്ഥ പാമ്പല്ല എന്ന് വിശ്വസിക്കാൻ ഏതൊരാളും കുറച്ച് സമയമെടുക്കും.

ഏവർക്കും ഒരുപോലെ ഇഷ്ടമുള്ള മധുര പലഹാരമായ കേക്കുകൾ ഇന്ന് പല ആഘോഷങ്ങളിലും ഒഴിച്ചുകൂടാൻ കഴിയാത്തവയായി മാറിയിരിക്കുകയാണ് . വർഷങ്ങളായി കേക്കിൽ വിവിധതരം പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. വ്യത്യസ്തമായ രുചികളിലും മണത്തിലും മാത്രമല്ല ഇപ്പോൾ വിവിധ രൂപങ്ങളിലും കേക്കുകൾ ലഭ്യമാണ്. ലോകമെമ്പാടുമുള്ള പാചക വിദഗ്ദ്ധർ ഏതു രൂപത്തിലും കേക്കുണ്ടാക്കുക എന്നതൊരു ദൗത്യമായി സ്വീകരിച്ചിരിക്കുകയാണ്. കേക്കിനെ ഒരു കലാസൃഷ്ടിയാക്കി മാറ്റിയിരിക്കുകയാണ് അവർ. 'കേക്ക്ബോസ്' ,'ബേക്കിംഗ് ഇമ്പോസിബിൾ' തുടങ്ങിയ ചില ടെലിവിഷൻ പാചക പരിപാടികളും കൗതുകകരമായും ക്രിയാത്മകമായും കേക്കുണ്ടാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

കേക്ക് സ്നേഹികളെ വിസ്മയിപ്പിക്കുന്ന തരത്തിലാണ് ഈ വീഡിയോ. അമേരിക്കൻ ഷെഫായ നതാലി സൈഡ്സെർഫാണ് ഈ വീഡിയോ തന്റെ ഇന്സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഈ വൈറൽ വീഡിയോ ഇതിനോടകം ദശലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. ഒരുലക്ഷത്തി ഇരുപതിനായിരത്തോളം പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. നതാലി സൈഡ്സെർഫ് ഇതുപോലുള്ള റിയലിസ്റ്റിക് കേക്കുകൾ ഉണ്ടാക്കുന്നതിൽ പ്രശസ്തയാണ്. ഇതിനു മുൻപും തലമുടി ചീകുന്ന ബ്രഷിന്റെ രൂപത്തിലുള്ള കേക്കിന്റെ വീഡിയോയും വൈറലായിരുന്നു.

View this post on Instagram

A post shared by Sideserf Cake Studio (@sideserfcakes)

View this post on Instagram

A post shared by Sideserf Cake Studio (@sideserfcakes)