കറാച്ചി∙ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ എന്ന നിലയിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങില്ലെന്ന് അറിയിച്ച മുൻ നായകൻ റമീസ് രാജയെ ട്രോളി മുഹമ്മദ് ആമീർ. പി.സി.ബി ചെയർമാൻ സ്ഥാനത്തിന്റെ ആകർഷണം മാസ ശമ്പളമല്ലെന്നും ആചുമതല വഹിക്കുന്നവർക്ക് മറ്റ് ചില ഗുണങ്ങളാണ് കൂടുതൽ ലഭിക്കുകയെന്നും അമീർ ട്വീറ്റ് ചെയ്തു. പാകിസ്ഥാൻ ക്ലബ് പ്രസിഡന്റുമാരുടെ യോഗത്തിലാണ് പി.സി.ബി ചെയർമാൻ എന്ന നിലയിൽ താൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങുന്നില്ലെന്ന് റമീസ് അറിയിച്ചത്.
ഇക്കാര്യം ട്വീറ്റ് ചെയ്ത പാകിസ്ഥാൻ മാദ്ധ്യമപ്രവർത്തകനുള്ള മറുപടിയായാണ് ആമീർ ട്വീറ്റ് ചെയ്തത്. പി.സി.ബി ചെയർമാന് മാസ ശമ്പളമൊന്നുമില്ലെന്നാണ‍് എന്റെ അറിവ്. പകരം മറ്റുചില ഗുണങ്ങൾ ഏറെ കിട്ടും.ചിലപ്പോൾ എന്റെ അറിവ് തെറ്റായിരിക്കാം. ഞാൻ കേട്ടിട്ടുള്ളത് ആങ്ങനെയാണ്- ആമീർ ട്വീറ്റ് ചെയ്തു.