sindhu

ഒഡെൻസ് (ഡെൻമാർക്ക്): ഇന്ത്യൻ സൂപ്പർ സെൻസേഷൻ പി.വി സിന്ധു ഡെൻമാർക്ക് ഓപ്പൺ ബാഡ്‌മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. പ്രീക്വാർട്ടറിൽ തായ്‌ലൻഡ്താരം ബുസാനൻ ഓങ്ബാംറുങ്ഫാനോട് മൂന്ന് ഗെയിം നീണ്ട കനത്ത പോരാട്ടത്തിനൊടുവിൽ 21-16, 12-21,21-15നാണ് സിന്ധു ജയിച്ചു കയറിയത്. ആഗസ്റ്റിൽ ടോക്യോ ഒളിമ്പിക്സിലെ വെങ്കല മെഡൃൽ നേട്ടത്തിന് ശേഷം സിന്ധു മത്സരിക്കുന്ന ആദ്യ ടൂർണമെന്റാണ് ഇത്. നേരത്തേ ഇന്ത്യയുടെ വലിയ പ്രതീക്ഷകളായിരുന്ന സൈന നെഹ്‌വാളും കെ.ശ്രീകാന്തും പുറത്തായിരുന്നു.