ന്യൂഡൽഹി : സ്വർണക്കടത്ത് കേസ് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥർക്കെതിരായ തെളിവുകൾ പരിശോധിക്കുന്നതിന് വിചാരണ കോടതിക്ക് അനുമതി നൽകിയ കേരള ഹൈക്കോടതി വിധി ,സുപ്രീം കോടതി സ്റ്റേ ചെയ്തു.
ഇ.ഡി ഡെപ്യുട്ടി ഡയറക്ടർ പി രാധാകൃഷ്ണൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നടപടി. കേസ് വിശദമായ വാദം കേൾക്കാനായി മാറ്റിവച്ചു. ജനുവരി മൂന്നാം വാരം കേസ് വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് എ.എം.ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികളായ സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവർക്ക് മേൽ ഇ.ഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിൽ തെളിവുകൾ പരിശോധിക്കാനാണ് ഹൈക്കോടതി അനുമതി നൽകിയത്. ഇതു ചോദ്യം ചെയ്താണ് ഇഡി സുപ്രീംകോടതിയെ സമീപിച്ചത്.