united-ipl

മും​ബ​യ്:​ ​ഇ​ന്ത്യ​ൻ​ ​പ്രി​മി​യ​ർ​ ​ലീ​ഗി​ൽ​ ​ടീ​മി​നെ​ ​സ്വ​ന്ത​മാ​ക്കാ​ൻ​ ​ഇം​ഗ്ലീ​ഷ് ​സൂ​പ്പ​ർ​ ​ക്ല​ബ് ​മാ​ഞ്ച​സ്റ്റ​ർ​ ​യു​ണൈ​റ്റ​ഡ് ​രം​ഗ​ത്ത്.​ 2022​ ​സീ​സ​ണി​ൽ​ ​പു​തു​താ​യി​ ​വ​രു​ന്ന​ ​ര​ണ്ട് ​ടീ​മു​ക​ളി​ലൊ​ന്നി​നാ​യി​ ​മാ​ഞ്ച​സ്റ്റ​ർ​ ​യു​ണൈ​റ്റ​ഡി​ന്റെ​ ​ഉ​ട​മ​സ്ഥ​രാ​യ​ ​ഗ്ലേ​സ​ർ​ ​കു​ടും​ബം​ ​ബി.​സി.​സി.​ഐ​യെ​ ​സ​മീ​പി​ച്ചു.​

​പു​തി​യ​ ​ടീ​മു​ക​ൾ​ക്കാ​യി​ ​ബി.​സി.​സി.​ഐ​ ​ടെ​ൻ​ഡ​ർ​ ​ക്ഷ​ണി​ച്ചി​രു​ന്നു.​ ​ഇ​ക്കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ​ആ​റി​യാ​നാ​ണ് ​യു​ണൈ​റ്റ​ഡി​ന്റെ​ ​അ​ധി​കൃ​ത​ർ​ ​ബി.​സി.​സി.​ഐ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ത്.​ ​അ​മേ​രി​ക്ക​ൻ​ ​നാ​ഷ​ണ​ൽ​ ​ഫു​ട്ബാ​ൾ​ ​ലീ​ഗി​ലെ​ ​ടാം​ബെ​ ​ബേ​ ​ബു​ക്കാ​നി​യേ​ഴ്സ് ​യു.​എ​സ് ​ആ​സ്ഥാ​ന​മാ​യ​ ​ഗ്ലേ​സ​ർ​ ​കു​ടും​ബ​ത്തി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ടീ​മാ​ണ്.​ ​ഇ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ലോ​ക​ത്തെ​ ​ഏ​റ്റ​വും​ ​വി​ല​യ​ ​ട്വ​ന്റി​-20​ ​ലീ​ഗാ​യ​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഒ​രു​ ​ടീ​മി​നാ​യി​ ​ഗ്ലേ​സ​ർ​ ​കു​ടും​ബം​ ​ശ്ര​മി​ക്കു​ന്ന​ത്.

ടീം ഉടമയാകാൻ

ഐ.പി.എല്ലിൽ ഒരി ടീമിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കമ്പനികളാണെങ്കിൽ കുറഞ്ഞത് 3000കോടി രൂപയുടെ വിറ്റുവരവ് വേണം. വ്യക്തികളാണെങ്കിൽ 2500കോടി രൂപയുടെ ആസ്ഥിയുണ്ടായിരിക്കണം.

പുതിയ ടീമുകൾക്കായി രംഗത്തുള്ളവർ

ഐപി.എല്ലിലെ പുതിയടീമുകൾക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർക്ക് പുറമെ അദാനി ഗ്രൂപ്പ്, ടോറന്റ് ഫാർമ, ഔരബിന്ദോ ഫാർമ, ആർ.പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, ഹിന്ദുസ്ഥാൻ ടൈംസ് മീഡിയ, ജിൻഡാൽ സ്റ്റീൽ (നവീൻ ജിൻഡാൽ), സംരംഭകനായ റോണി സ്ക്ര്യൂവാല തുടങ്ങിയവരും രംഗത്തുണ്ട്.