kanvir-singh


ഭോപ്പാൽ: ജമ്മുകാശ്മീരിലെ ഷോപ്പിയാനിൽ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത് മദ്ധ്യപ്രദേശിലെ സത്‌നാ ഗ്രാമത്തിൽ നിന്നുള്ള ശിപായി കൻവീർ സിംഗാണെന്ന് തിരിച്ചറിഞ്ഞു. 2017ൽ രജ്പുത് റജിമെന്റിലാണ് കൻവീർ സിംഗ് സൈനിക സേവനം ആരംഭിച്ചത്.

കൻവീറിന്റെ 23-ാം പിറന്നാൾ ദിനത്തിലാണ് മരണവാർത്ത കുടുംബത്തെ തേടിയെത്തുന്നത്. പതിവുപോലെ പിറന്നാൾ ദിവസം കൻവീർ വീട്ടിലേക്ക് വിളിക്കുന്നതും കാത്തിരുന്നവരുടെ അടുത്തേക്ക് സൈനികമേധാവിയുടെ സന്ദേശമാണെത്തിയത്.

ഷോപിയാനിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൻവീർ സിംഗ് കൊല്ലപ്പെട്ടുവെന്നായിരുന്നു സന്ദേശം.

രാജ്യത്തെ സേവിക്കുന്നതിനാണ് അവൻ സൈന്യത്തിൽ ചേർന്നത്. ഭീകരരെ തുരത്താനായി മകൻ ജീവത്യാഗം ചെയ്തതിൽ അഭിമാനമുണ്ടെന്നും' കൻവീർ സിംഗിന്റെ പിതാവും മുൻ സൈനികനുമായ രവി സിംഗ് പറഞ്ഞു.

'ഒരു മുൻ സൈനികനെന്ന നിലയിൽ അവന്റെ മരണത്തോട് ധൈര്യപൂർവം പ്രതികരിക്കാൻ എനിക്കായി. പക്ഷേ അവന്റെ അമ്മയ്ക്ക് അത് താങ്ങാനായില്ല.
ഭോപ്പാലിൽ നിന്നും 400 കിലോ.മീറ്റർ അകലെയാണ് കൻവീർ സിംഗിന്റെ ജന്മദേശം. കൻവീർ സിംഗിന്റെ മൃതദേഹം വെള്ളിയാഴ്ച ജന്മനാട്ടിലെത്തിക്കും.