കാമ്പ് നൂ: ലയണൽ മെസിയുടെ പിൻഗാമിയെന്ന് വിലയിരുത്തുന്ന അൻസു ഫാറ്റി ബാഴ്സലോണയുമായി 6 വർഷത്തെ കരാറിൽ ഒപ്പുവച്ചു. നിലവിലെ കരാറനുസരിച്ച് 2027 വരെ ബാഴ്സയിൽ തുടരാം.
ലയണൽ മെസി അഴിച്ചുവച്ച ബാഴ്സയടെ വിഖ്യാതമായ പത്താം നമ്പർ ജേഴ്സി ഇപ്പോൾ 18 കാരനായ ഫാറ്റിയാണ് അണിയുന്നത്. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ ഡൈനാമോകീവുമായുള്ല ബാഴ്സയുടെ മത്സരശേഷമാണ് ക്ലബ് അധികൃതർ ഫാറ്റിയുടെ കരാർ വിവരം പുറത്തുവിട്ടത്. ബാഴ്സയുടെ അക്കാഡമിയിലൂടെ തന്നെ വളർന്നുവന്ന ഫാറ്റി 2019ലാണ് സീനിയർ ടീമിനായി അരങ്ങേറിയത്. 34 മുത്സരങ്ങളിൽ നിന്ന് ഇതുവരെ 13 ഗോളുകൾ നേടിക്കഴിഞ്ഞു. ബാഴ്സയ്ക്കായി ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞതാരമെന്ന റെക്കാഡ് ഫാറ്റിയുടെ പേരിലാണ്. ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞതാരവും ഫാറ്റിയാണ്.