സന: സിറിയയിലെ സെൻട്രൽ ദമാസ്‌കസിൽ ഒരു ബസിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. സൈനികരുമായി യാത്ര ചെയ്യുകയായിരുന്ന ആർമി ബസാണ് സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ചത്. ജിസർ അൽറെയ്സ് പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് ബസിൽ ഘടിപ്പിച്ചിരുന്ന സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോർട്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. രാജ്യത്തെ ഇദ്ലിബ് പ്രവിശ്യയിൽ 13 ഭീകരരെ ഷെല്ലാക്രമണത്തിലൂടെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചതിനുള്ള പ്രതികാരമായി നടത്തിയ ഭീകരാക്രമണമാണെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.