kpcc

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹിപ്പട്ടിക അം​ഗീകരിച്ച് കോൺ​ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധി. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 28 നിർവാഹക സമിതി അംഗങ്ങളും 23 ജനറൽ സെക്രട്ടറിമാരും നാല് വെെസ് പ്രസിഡന്റുമാരും ട്രഷററും അടങ്ങുന്നതാണ് അംഗീകരിക്കപ്പെട്ടിരിക്കുന്ന ഭാരവാഹിപ്പട്ടിക. പട്ടികയിലെ നാലം​ഗ വെെസ് പ്രസിഡന്റുമാരിൽ വനിതാ പ്രാതിനിദ്ധ്യം ഇല്ല. എന്‍. ശക്തന്‍, വി.ടി. ബല്‍റാം, വി.ജെ. പൗലോസ്, വി.പി. സജീന്ദ്രന്‍ എന്നിവരെയാണ് വെെസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. അഡ്വ. പ്രതാപ ചന്ദ്രനെയാണ് ട്രഷററായി കണ്ടെത്തിയിരിക്കുന്നത്.

ജനറല്‍ സെക്രട്ടറിമാരില്‍ മൂന്ന് പേര്‍ വനിതകളാണ്. അഡ്വ. ദീപ്തി മേരി വര്‍ഗീസ്, കെ.എ. തുളസി, അലിപ്പറ്റ ജമീല എന്നിവരാണ് അവർ. എ.എ. ഷുക്കൂർ, ഡോ. പ്രതാപവർമ തമ്പാൻ, അഡ്വ. എസ്. അശോകൻ, മരിയപുരം ശ്രീകുമാർ, കെ.കെ. എബ്രഹാം, സോണി സെബാസ്റ്റിയൻ, അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, ആര്യാടൻ ഷൗക്കത്ത്, സി. ചന്ദ്രൻ, ടി.യു. രാധാകൃഷ്ണൻ, അഡ്വ. അബ്ദുൽ മുത്തലിബ്, ജോസി സെബാസ്റ്റിയൻ, പി.എ. സലിം, അഡ്വ. പഴകുളം മധു, എം.ജെ. ജോബ്, കെ.പി. ശ്രീകുമാർ, എം.എം. നസീർ, ജി.എസ്. ബാബു, ജി. സുബോധൻ എന്നിവരാണ് മറ്റ് ജനറൽ സെക്രട്ടറിമാർ. പദ്മജ വേണുഗോപാൽ, ഡോ. പി.ആർ. സോന എന്നിവരാണ് നിർവ്വാഹക സമിതിയിൽ ഉൾപ്പെട്ട വനിതകൾ. അതേസമയം, വിമതസ്വരം ഉയർത്തിയ എ.വി. ​ഗോപിനാഥിനെ പട്ടികയിൽ നിന്ന് ഒഴിവാക്കി.