kk

കോട്ടയം: എം. ജി യൂണിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിലെ സംഘർഷങ്ങൾക്ക് പിന്നാലെ എസ്.എഫ്,​.ഐ നേതാക്കൾക്കെതിരെ പരാതിയുമായി എ.ഐ.എസ്.എഫ് വനിതാ നേതാവ്.

എസ്.എഫ്‌.ഐ എറണാകുളം ജില്ലാ നേതാക്കൾക്കെതിരെയാണ് എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം പരാതി നല്‍കിയത്. അസഭ്യം പറഞ്ഞ് ദേഹത്ത് കടന്നുപിടിച്ചു. ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. വസ്ത്രം വലിച്ചു കീറാനുള്ള ശ്രമം നടന്നു. തലയ്ക്കു പുറകിലും കഴുത്തിനു പുറകിലും അടിച്ചു. നടുവിന് ചവിട്ടിയെന്നും പരാതിയിൽ പറയുന്നു.

മഹാത്മാഗാന്ധി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ പാനലിന് എതിരെ എ.ഐ.എസ്.എഫ് സ്ഥാനാര്‍ത്ഥികളെ നിറുത്തിയതിനെ തുടർന്നായിരുന്നു സംഘർഷം ഉണ്ടായത്. അതേസമയം സെനറ്റ് സ്റ്റുഡന്റ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയം നേടി 30 സീറ്റിൽ 30ഉം എസ്.എഫ്.ഐ നേടി.