shakib

ഷക്കിബ് അൽ ഹസ്സൻ വിജയശില്പി

അ​ൽ​ ​അ​മെ​റാ​റ്റ് ​:​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ​ ​‍​ആ​ദ്യ​ ​റൗ​ണ്ട് ​ഗ്രൂ​പ്പ് ​ബിയി​ലെ​ ​മ​ത്സ​ര​ത്തി​ൽ​ ​ഷ​ക്കി​ബ് ​ആ​ൽ​ ​ഹ​സ്സ​ന്റെ​ ​ആ​ൾ​ ​റൗ​ണ്ട് ​പ്ര​ക​ട​ന​ത്തി​ന്റെ​ ​മി​ക​വി​ൽ​ ​പാ​പ്പു​വ​ ​ന്യൂ​ ​ഗി​നി​യ​യെ​ 84​ ​റ​ൺ​സു​ക​ൾ​ക്ക് ​കീ​ഴ​ട​ക്കി​ ​ബം​ഗ്ലാ​ദേ​ശ് ​സൂ​പ്പ​ർ​ 12​ ​റൗ​ണ്ട് ​ഉ​റ​പ്പി​ച്ചു.​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ബം​ഗ്ലാ​ദേ​ശ് ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 181​ ​റ​ൺ​സെ​ടു​ത്തു.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​പാ​പ്പു​വ​ ​ന്യൂ​ ​ഗി​നി​യ​ 19.3​ ​ഓ​വ​റി​ൽ​ 97​ ​റ​ൺ​സി​ന് ​ആ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.​ ​വ​ൺ​ ​ഡൗ​ണാ​യി​റ​ങ്ങി​ 37​ ​പ​ന്തി​ൽ​ 3​ ​സി​ക്സു​ൾ​പ്പെ​ടെ​ 46​ ​റ​ൺ​സ് ​നേ​ടു​ക​യും​ 4​ ​ഓ​വ​റി​ൽ​ 9​ ​റ​ൺ​സ് ​മാ​ത്രം​ ​ന​ൽ​കി​ 4​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തു​ക​യും​ ​ചെ​യ്ത​ ​ഷാ​ക്കി​ബു​ൾ​ ​ഹ​സ്സ​നാ​ണ് ​ബം​ഗ്ലാ​ദേ​ശി​ന്റെ​ ​വി​ജ​യ​ ​ശി​ല്പി​യാ​യ​ത്.
ഓ​പ്പ​ണ​ർ​ ​മു​ഹ​മ്മ​ദ് ​ന​യി​മി​നെ​ ​ആ​ദ്യ​ ​ഓ​വ​റി​ലെ​ ​ര​ണ്ടാം​ ​പ​ന്തി​ൽ​ ​പൂ​ജ്യ​നാ​യി​ ​പു​റ​ത്താ​ക്കി​ ​കാ​ബു​വ​ ​മോ​റി​യ​ ​പാ​പ്പു​വ​ ​ന്യൂ​ ​ഗി​നി​യ​യ്ക്ക് ​ബ്രേ​ക്ക് ​ത്രൂ​ ​ന​ൽ​കി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പ​ക​രം​ ​ഷ​ക്കി​ബി​നെ​ ​അ​യ​ക്കാ​നു​ള്ള​ ​ബം​ഗ്ലാ​ദേ​ശ് ​ടീ​മി​ന്റെ​ ​തീ​രു​മാ​നം​ ​കാ​ര്യ​ങ്ങ​ൾ​ ​അ​വ​ർ​ക്ക് ​അ​നു​കൂ​ല​മാ​ക്കു​ക​യാ​യി​രു​ന്നു.​ ​ക്യാ​പ്ട​ൻ​ ​മ​ഹ​മ്മ​ദു​ള്ള​ ​(50​)​​​ 28​ ​പ​ന്തി​ൽ​ 3​ ​വീ​തം​ ​സി​ക്സും​ ​ഫോ​റും​ ​ഉ​ൾ​പ്പ​ടെ​ ​അ​ർ​ദ്ധ​ ​സെ​ഞ്ചു​റി​യു​മാ​യി​ ​ബം​ഗ്ലാ​ദേ​ശി​ന് ​മി​ക​ച്ച​ ​സ്കോ​ർ​ ​സ​മ്മാ​നി​ക്കു​ന്ന​തി​ന് ​മു​ന്ന​ണി​പ്പോ​രാ​ളി​യാ​യി.​ ​ലി​റ്റ​ൻ​ ​ദാ​സ് ​(29​)​​,​​​ ​അ​ഫീ​ഫ് ​ഹൊ​സൈ​ൻ​ ​(21​)​​​ ​എ​ന്നി​വ​രും​ ​ഭേ​ദ​പ്പെ​ട്ട​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ചു.
മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​പി​എ​ൻ​ജി​ ​ഷ​ക്കി​ബി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ബം​ഗ്ലാ​ബൗ​ളിം​ഗി​ന് ​മു​ന്നി​ൽ​ ​ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു.​ ​സൈ​ഫു​ദ്ദി​നും​ ​ട​സ്കി​ൻ​ ​അ​ഹ​മ്മ​ദും​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.​
​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ ​തോ​റ്റ​ ​ബം​ഗ്ലാ​ദേ​ശ് ​തു​ട​ർ​ന്നു​ള്ള​ ​ര​ണ്ട് ​മ​ത്സ​ര​വും​ ​ജ​യി​ച്ചാ​ണ് ​സൂ​പ്പ​ർ​ 12​ൽ​ ​എ​ത്തി​യ​ത്.​ ​ക​ളി​ച്ച​ ​ഒ​രു​ ​മ​ത്സ​ര​ത്തി​ലും​ ​ജ​യി​ക്കാ​ൻ​ ​പി​എ​ൻ​ജി​ക്കാ​യി​ല്ല.
46​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്ന​ ​ക്ലി​പി​ൻ​ ​ഡോ​രി​ഗ​യാ​ണ് ​പി​എ​ൻ​ജി​യു​ടെ​ ​ടോ​പ് ​സ്കോ​റ​ർ.

39- ട്വന്റി-20 ലോകകപ്പിൽ ഷക്കിബിന്റെ വിക്കറ്റ് നേട്ടം 39 ആയി. ട്വന്റി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദിക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടാനും ഇന്നലത്തെ മത്സരത്തിലൂടെ ഷക്കിബിനായി.

കഴിഞ്ഞദിവസം ഗ്രൂപ്പ് ​എ​യി​ലെ​ ​മ​ത്സ​ര​ത്തി​ൽ​ ​അ​യ​ർ​ല​ൻ​ഡി​നെ​ 70​ ​റ​ൺ​സി​ന് ​ത​ക​ർ​ത്ത് ​ശ്രീ​ല​ങ്ക​ ​സൂ​പ്പ​ർ​ 12​ ​റൗ​ണ്ടി​ൽ​ ​ക​ട​ന്നു.​

സൂപ്പർ 12 റൗണ്ടിന് നാളെ തുടക്കമാകും.ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം.

ഇന്നത്തെ മത്സരം

നമീബിയ -അയർലൻഡ്

(വൈകിട്ട് 3.30 മുതൽ)

ശ്രീലങ്ക - നെതർലൻഡ്സ്

(രാത്രി 7.30 മുതൽ)