scotland-cricket

അ​​​ൽ​​​ ​​​അ​​​മെ​​​റാ​​​റ്റ് ​​​:​​​ ​​​ട്വ​​​ന്റി​​​-20​​​ ​​​ലോ​​​ക​​​ക​​​പ്പി​​​ൽ​​​ ​​​‍​​​ആ​​​ദ്യ​​​ ​​​റൗ​​​ണ്ട് ​​​ഗ്രൂ​​​പ്പ് ​​​ബി​യി​ൽ​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ൽ​ ​ഒ​മാ​നെ​ ​കീ​ഴ​ട​ക്കി​ ​തോ​ൽ​വി​ ​അ​റി​യാ​തെ​ ​ഒ​ന്നാ​മ​ൻ​മാ​രാ​യി​ ​സ്‌കോ​ട്ട‌്ലാ​ൻ​ഡ് ​​​സൂ​പ്പ​ർ​ 12​ൽ​ ​എ​ത്തി.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഒ​മാ​ൻ​ 20​ ​ഓ​വ​റി​ൽ​ 122​ ​റ​ൺ​സി​ന് ​ആ​ൾ​ഔ​ട്ടാ​യി.​ ​

മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​സ്‌കോ​ട്ട്‌​ലാ​ൻ​ഡ് 17​ ​ഓ​വ​റി​ൽ​ 2​ ​വി​ക്ക​റ്റ് ​മാ​ത്രം​ ​ന​ഷ്ട​പ്പെ​ടു​ത്തി​ ​വി​ജ​യ​ ​ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു​ ​(123​/2​)​​.​ ​
ക്യാ​പ്ട​ൻ​ ​കൈ​ൽ​ ​കോ​ട്സ​ർ​ 28​ ​പ​ന്തി​ൽ​ 2​ ​ഫോ​റും​ 3​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 41​ ​റ​ൺ​സു​മാ​യി​ ​സ‌്കോ​ട്ടി​ഷ് ​ചേ​സിം​ഗ് ​എ​ളു​പ്പ​മാ​ക്കി. നേ​ര​ത്തേ​ 4​ ​ഓ​വ​റി​ൽ​ 25​ ​റ​ൺ​സ് ​ന​ൽ​കി​ 3​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​ജോ​ഷ് ​ഡേ​വി​യാ​ണ് ​ആ​തി​ഥേ​യ​രാ​യ​ ​ഒ​മാ​ന്റെ​ ​റ​ണ്ണൊ​ഴു​ക്കി​ന് ​ത​ട​യി​ട്ട​ത്.​ ​
സ​ഫ്യാ​ൻ​ ​ഷെ​രീ​ഫും​ ​മൈ​ക്ക് ​ലീ​ക്കും​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.​ 37​ ​റ​ൺ​സെ​ടു​ത്ത ആ​ഖി​ബ് ​ഇ​ല്യാ​സാ​ണ് ​ഒ​മാ​ന്റെ​ ​ടോ​പ് ​സ്കോ​റ​ർ.
ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​പാ​പ്പു​വ​ ​ന്യൂ​ ​ഗി​നി​യ​യെ​ ​കീ​ഴ​ട​ക്കി​യെ​ങ്കി​ലും​ ​തു​ട​ർ​ന്നു​ള്ള​ ​രണ്ടെണ്ണത്തിലും ​തോ​റ്റ​ ​ഒ​മാ​ൻ​ ​​പു​റ​ത്താ​യി.