kk

വീട് വിൽക്കാനുള്ള പരസ്യങ്ങൾ റിയൽ എസ്റ്റേറ്റ് പേജുകളിലും ഓൺലൈൻ സൈറ്റുകളിലും വരുന്നത് പതിവാണ്. എന്നാൽ ലോസാഞ്ചലസ് സ്വദേശിയായ റിയൽ എസ്റ്റേറ്റ് ഏജന്റ് ചെയ്ത പരസ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹിറ്റായി മാറിയത്.

ഡേവിഡ് ഫെറുഗിയോ എന്ന റിയൽഎസ്റ്റേറ്റ് ഏജന്റിനാണ് ഒരു വീട് വിൽക്കാനുള്ള ചുമതല ഏറ്റെടുക്കേണ്ടി വന്നത്. മോഡലുകളെ വച്ചുള്ള പരസ്യങ്ങൾ ആദ്യമേ തന്നെ വേണ്ടെന്ന് വച്ച ഡേവിഡിന് പെട്ടെന്നാണ് വേറൊരു ആശയം മനസിലുദിച്ചത്. സ്വയം മോഡലാകാനായിരുന്നു തീരുമാനം. പക്ഷേ അതിലെ വെറൈറ്റി എന്താന്ന് വച്ചാൽ പൂർണനഗ്നനായാണ് വീടിന്റെ പരസ്യമോഡലായത്.

മോണ്ടറി ഹിൽസിൽ സ്ഥിതി ചെയ്യുന്ന മൂന്നു കിടപ്പുമുറികളുള്ള വീടിനുവേണ്ടിയായിരുന്നു പരസ്യം. . വീടിന്റെ മുൻഭാഗത്തിന്റെ ചിത്രത്തിനായി തുറന്ന നിലയിലുള്ള മേലങ്കിയും ചെരുപ്പും മാത്രം ധരിച്ചാണ് ഡേവിഡ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. വിവസ്ത്രനായി അടുക്കളയിൽ പാചകം ചെയ്യുന്നതിന്റെയും കിടപ്പുമുറിയിൽ ഉറങ്ങുന്നതിന്റെയും പുൽത്തകിടിയിലിരുന്ന് സൺസ്ക്രീൻ പുരട്ടുന്നതിന്റെയും കുളിമുറിയിൽ കുളിക്കുന്നതിന്റെവരെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. ഫോട്ടോ എടുക്കുന്ന സമയത്ത് പൂർണ നഗ്നനായിരുന്നെങ്കിലും പരസ്യ ചിത്രത്തിൽ സ്വകാര്യഭാഗങ്ങൾ എഡിറ്റിങ്ങിലൂടെ മറച്ചിരുന്നു

പരസ്യം കണ്ട് ആദ്യം അമ്പരന്നെങ്കിലും പിന്നീട് ജനശ്രദ്ധ പെട്ടെന്ന് കിട്ടുമെന്ന് വന്നതോടെ ഉടമസ്ഥരും സമ്മതം നൽകുകയായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും വീട് പരസ്യപ്പെടുത്തുന്ന പ്രധാന സൈറ്റിൽ ഈ ചിത്രങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല.

പരസ്യം ഹിറ്റായതോടെ എത്രയും പെട്ടെന്ന് വീട് പെട്ടെന്ന് വിൽക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡേവിഡും സംഘവും.

View this post on Instagram

A post shared by DAVID FERRUGIO (@ferrugio)