adhithya-dead-in-hudband-

ആരൃനാട്: രണ്ട് മാസം മുൻപ് വിവാഹിതയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആരൃനാട് ആനന്ദേശ്വരം അണിയിലക്കടവ് മിഥുന്റെ ഭാരൃ ആർ.ആദിത്യയെയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

കഴക്കൂട്ടം വാട്ടർ അതോറിറ്റി ഓഫിസിലെ താൽക്കാലിക ഡ്രൈവറാണ് മിഥുൻ. ഇന്നലെ രാവിലെ എട്ടരയോടെ ജോലിക്ക് പോയ മിഥുനിന് ഭക്ഷണം പ‌െ‌ാതിഞ്ഞു നൽകിയശേഷം കുളിക്കാനെന്നു പറഞ്ഞ് മുറിയിൽ കയറിയ ആദിത്യയെ ഏറെസമയം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് വീട്ടുകാർ മുറിയുടെ വാതിൽ തട്ടിവിളിച്ചു. പ്രതികരണമില്ലാതായതോടെ പുറത്ത് നിന്ന് ജനലിലൂടെ നോക്കിയപ്പോയാണ് ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. നിലവിളി കേട്ട് എത്തിയ സമീപവാസികൾ കതക് ചവിട്ടിപ്പൊളിച്ച് അകത്ത് കയറി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.

ലാൻഡ് റവന്യു തഹസിൽദാർ ജി.മോഹന കുമാരൻ നായരുടെ സാന്നിധ്യത്തിൽ ആര്യനാട് പെ‌ാലീസ് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.