fire

മുംബയ്: നഗരത്തിൽ പരേലിലെ ബഹുനില ആഡംബര അപ്പാർട്ട്​മെന്റിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. നിരവധിപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്. തീ അണയ്ക്കാനും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.

തീ ഇതുവരെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്. പതിനഞ്ചിലധികം ഫയർ എൻജിനുകൾ തീ അണയ്ക്കാനുള്ള കഠിന പരിശ്രമത്തിലാണ്. 64 നിലകളുളള അവിഘ്ന പാർക്ക് അപാർട്ട്‌മെന്റിൽ രാവിലെ പന്ത്രണ്ടുമണിയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ 19ാം നിലയിലാണ് ആദ്യം തീ പടർന്നത്. ഉടൻതന്നെ താഴത്തെ നിലയിലുണ്ടായിരുന്നവരെ ഒഴിപ്പിക്കുകയായിരുന്നു. തീപിടിത്തിന്റെ കാരണം വ്യക്തമല്ല.