hair

നല്ല ഇടതൂർന്നതും തിളക്കമാർന്നതുമായ മുടി എല്ലാവരുടെയും സ്വപ്നമാണ്. പാരമ്പര്യവും കഴിക്കുന്ന ഭക്ഷണവും സംരക്ഷണവുമെല്ലാം മുടിയുടെ വളർച്ചയെ ബാധിക്കുന്ന ഘടകങ്ങളാണ്. മുടിയെ ബാധിക്കുന്ന ധാരാളം പ്രശ്‌നങ്ങളുണ്ട്. മുടി കൊഴിച്ചിൽ, താരൻ, വരണ്ട മുടി തുടങ്ങി ഇതു നീണ്ടുപോകുന്നു. മുടി വളരാൻ കൃത്രിമവഴികളേക്കാൾ ഗുണം ചെയ്യുക നാടൻ രീതികൾ തന്നെയാണ്. ഇതിനായി നമ്മുടെ വീട്ടിൽ തന്നെയുള്ള പല കൂട്ടുകളും സഹായിക്കും. വീട്ടൽ ഇരുന്ന് ചെയ്യാൻ കഴിയുന്ന എളുപ്പവിദ്യകൾ ഇതാ..

1. കഞ്ഞി വെള്ളം ബെസ്റ്റാണ്.

hair

ആഴ്ചയിൽ രണ്ട് തവണ്ണ കഞ്ഞി വെള്ളം ഉപയോഗിച്ച് മുടി കഴുകുകയും, ശേഷം താളി ഉപയോഗിച്ച് തല കഴുകുകയും ചെയ്യണം. മുടിക്ക് പോഷകമൂല്യമുള്ള ധാരാളം ഘടകങ്ങൾ കഞ്ഞി വെള്ളത്തിലുണ്ട്. ഇവയിൽ 16 ശതമാനവും പ്രോട്ടീനുകളാണ്, ഇവ കോശങ്ങളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. കഞ്ഞി വെള്ളത്തിന്റെ ഘടനയിൽ ട്രൈഗ്ലിസറൈഡുകളും ലിപിഡുകളും 10 ശതമാനം വരെ ഉണ്ടാകുന്നു, അന്നജം (ജാപ്പനീസ് സൗന്ദര്യവർദ്ധകവസ്തുക്കളിൽ ഇപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ്) കാർബോഹൈഡ്രേറ്റുകൾ, ഇനോസിറ്റോൾ, ഫൈറ്റിക് ആസിഡ്, അജൈവ പദാർത്ഥങ്ങൾ എന്നിവയാണ് അരിയിലെ മറ്റ് ഘടകങ്ങൾ. രണ്ട് കപ്പ് ചൂടുവെള്ളത്തിൽ ശരാശരി ഒരു പിടി വെള്ള അരി തിളപ്പിച്ച് അരിച്ചെടുക്കമ്പോൾ ഇത് ലഭിക്കും. ശേഷം ഇത് ഉപയോഗിച്ച് മുടി കഴുകാം.ഇതിലൂടെ നീളമുള്ളതും തിളക്കമുള്ളതും ആരോഗ്യകരവുമായ മുടി വളരുന്നതിന് സഹായിക്കുന്നു.

2.മുട്ട മസാജ്

hair

ആരോഗ്യമുള്ള മുടിക്ക് ഏറ്റവും നല്ല പ്രതിവിധിയാണ് മുട്ട, കൂടാതെ മുടിക്ക് ആവശ്യമായ ബി വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ്. വിറ്റാമിനുകൾ ബി 1 (തയാമിൻ), ബി 2 (റൈബോഫ്‌ളേവിൻ), ബി 5 (പാന്റോതെനിക് ആസിഡ്) എന്നിവ മുടിയുടെ ഭംഗിക്കും കരുത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. ബയോട്ടിൻ അല്ലെങ്കിൽ വിറ്റാമിൻ ബി 7 മുടി വളർച്ചയ്ക്ക് അത്യാവശ്യമാണ്, അതേസമയം ഫോളിക് ആസിഡ് അകാല നര ഒഴിവാക്കാൻ സഹായിക്കും. മുട്ടയുടെ മഞ്ഞയും വെള്ളയും ഉപയോഗിക്കുക. മുട്ടയുടെ മഞ്ഞ മുടിയുടെ സ്വാഭാവിക തിളക്കം നിലനിർത്താൻ സഹായിക്കുന്നു. രണ്ട് മുട്ടകൾ പൊട്ടിക്കുക, മുടിയിലും തലയോട്ടിയിലും പുരട്ടി പത്ത് മിനിറ്റ് വെയ്ക്കുക ശേഷം ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് നന്നായി കഴുകുക.

3.ഉള്ളി നീര്

hair

ഉള്ളി നീരിലെ പോഷകങ്ങൾ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ കാരണം ഇത് തലയോട്ടിയെ അണുബാധയില്ലാതെ നിലനിർത്തുന്നു. കൂടാതെ സൾഫറും അടങ്ങിയിട്ടുള്ളതിനാൽ ഇത് മുടി പൊട്ടുന്നത് തടയുന്നു. അവയിൽ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് നര തടയാൻ സഹായിക്കുന്നു.

4. ഗ്രീൻ ടീ മസാജ്

hair

ഗ്രീൻ ടീയിൽ ഇ ജി സി ജി എന്ന ആന്റിഓക്‌സിഡ് അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെയും തലയിലെ ചർമ്മ കോശങ്ങളുടെയും ആരോഗ്യത്തിന് നല്ലതാണ്. തലയോട്ടിയിലെ പ്രോട്ടീൻ അളവ് നിയന്ത്രിക്കുകയും ജലാംശം ഉണ്ടാക്കി മോയ്‌സ്ചറൈസ് ചെയ്യുന്നു. ഒരു കപ്പ് തണുത്ത ഗ്രീൻ ടീ ഉപയോഗിച്ച് മുടിയിൽ മസാജ് ചെയ്‌ത ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം.

5.ചതച്ച നെല്ലിക്ക

hair

നെല്ലിക്ക ഒരു അത്ഭുത ഫലമാണ്, ഇത് ഹെയർ ടോണിക്കുകളിൽ ഉപയോഗിക്കുന്നു. നെല്ലിക്ക പ്രകൃതിദത്തമായ ശിരോചർമ്മ ശുദ്ധീകരണമാണ്, ഇതിലെ വിറ്റാമിൻ സി കൊളാജൻ പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു, ഇത് തലയിലെ കോശങ്ങളുടെ പുനരുജ്ജീവനത്തെ ഉത്തേജിപ്പിക്കുകയും, മുടിയുടെ നീളവും ഉളളും കൂട്ടുകയും ചെയ്യുന്നു. നെല്ലിക്കയിൽ 80 ശതമാനത്തിലധികം ഈർപ്പം അടങ്ങിയിട്ടുണ്ട്, അതിനാൽ ജലാംശം നൽകുന്ന ഗുണങ്ങളുണ്ട്. രോഗാണുക്കളെ നീക്കംചെയ്യുകയും കൂടാതെ ആന്റിഓക്‌സിഡന്റുമാണ് നെല്ലിക്ക. ഇതിലൂടെ മുടി നരയ്ക്കുന്നതും കേടുപാടുകൾ സംഭവിക്കുന്നതും തടയുന്നു.