goa-film-festival-

പനാജി: ഇന്ത്യയുടെ അമ്പത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.ഐ) നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കും. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇക്കുറിയും ഹൈബ്രിഡ് ഫെസ്റ്റിവലായിട്ടാണ് സംഘാടനം. ഓഫ് ലൈനായും ഓൺലൈനായിട്ടുമാകും പ്രവേശനം.

ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ഇതാദ്യമായി നെറ്റ്ഫ്ളിക്സ് ഉൾപ്പെടെ പ്രധാന ഒ.ടി.ടി പ്ളാറ്റ്ഫോമുകളുടെ ആഭിമുഖ്യത്തിൽ വിവിധ പാക്കേജുകൾ ഉണ്ടാകും. ബ്രിക്സ് രാജ്യങ്ങളിൽ നിന്നുമുള്ള ചിത്രങ്ങളുടെ പ്രത്യേക പ്രദർശനവും മേളയോടൊപ്പം നടക്കും. പ്രതിനിധി രജിസ്ട്രേഷൻ തുടരുന്നുണ്ട്.