dd

ദുബായ്: ലോകത്തെ ഏറ്റവും വലുതും ഉയരമുള്ളതുമായ ഒബ്സർവേഷൻ വീൽ ഐൻ ദുബായിൽ വ്യാഴാഴ്‌ച സന്ദർശകർക്കായി തുറന്നു കൊടുത്തു. 2025 കോടി രൂപ (27കോടി ഡോളർ)ചെലവിട്ടാണ് ലോഹനിർമ്മിതമായ ഈ എൻജിനീയറിംഗ് വിസ്‌മയം പൂർത്തിയാക്കിയത്. ഐൻ എന്ന അറബി വാക്കിന്റെ അർത്ഥം കണ്ണ് എന്നാണ്. ദുബായുടെ കണ്ണാണ് ഈ പടുകൂറ്റൻ ഒബ്സർവേഷൻ വീൽ.

കടലിൽ ബ്ലൂ വാട്ടേഴ്‌സ് ഐലൻഡിലാണ് ജയന്റ് വീൽ. അമേരിക്കയിൽ ലാസ് വേഗാസിലുള്ള ഹൈ റോളർ ആയിരുന്നു ഇതുവരെ ലോകത്തെ ഏറ്റവും ഉയരമുള്ള ( 550 അടി )​ ഒബ്സർവേഷൻ വീൽ. അതിനേക്കാൾ 270 അടി കൂടുതൽ ഉയരമുണ്ട് ഐൻ ദുബായിക്ക്. ബുർജ് ഖലീഫ,​ പാം ജുമെയ്‌റ,​ ബുർജ് അൽ അരബ് തുടങ്ങി ദുബായിയുടെ വിശാല കാഴ്ചകൾ കാണാം.

2015: മേയിൽ നിർമ്മാണം തുടങ്ങി

2021: ഒക്ടോബർ 21ന് ഉദ്ഘാടനം

2025 കോടി രൂപ:​നിർമ്മാണ ചെലവ്

250 മീറ്റർ: (820 അടി )​ഉയരം

250 മീറ്റർ: (820 അടി)വ്യാസം

165 ദിർഹം: (3400 രൂപ)​​ടിക്കറ്റ് നിരക്ക്

48: ഗ്ലാസ് കാബിനുകൾ

30 ചതുരശ്ര മീറ്റർ:ഒരു കാബിൻ

40 പേർ: ഒരു കാബിനിൽ

1,​750 പേർ:ഒരേ സമയം

38 മിനിറ്റ്:ഒരു കറക്കത്തിന്