cricket

തിരുവനന്തപുരം : കേരളത്തിന്റെ അണ്ടർ19 താരങ്ങളായ ഷോൺ റോജർ,​ രോഹൻ നായർ,​ വരുൺ നയനാർ,​ മോഹിത് ഷിബു,​ വിജയ് വിശ്വനാഥ് എന്നിവരെ ചലഞ്ചർ സീരിസ് അണ്ടർ19 ഏകദിന ടൂർണമെന്റിനുള്ള ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞിടെ സമാപിച്ച വിനു മങ്കാദ് ട്രോഫി അണ്ടർ 19ഏകദിന ടൂർണമെന്റിൽ കേരളത്തിനായി പുറത്തെടുത്ത പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചലഞ്ചർ സീരീസിലേക്ക് തിരഞ്ഞെടുത്തത്. ഷോൺ റോജർ,​ മോഹിത് ഷിബു,​ വിജയ് വിശ്വനാഥ് എന്നിവർ ടീം ബിയിലും വരുൺ നയനാർ ടീം ഡിയിലും രോഹൻ നായർ ടീം എഫിലും ആണ് ഉൾപ്പെട്ടിരിക്കുന്നത്. ഈമാസം 25 മുതൽ നവംബർ 10 വരെ അഹമ്മദാബാദിലാണ് ടൂർണമെന്റ് നടക്കുന്നത്.