pk-sasi-

തിരുവനന്തപുരം : മണ്ണാര്‍ക്കാടിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് പി കെ ശശിയാണെന്നും ആവശ്യങ്ങള്‍ക്കായി ഏത് പാര്‍ട്ടിക്കാരും അദ്ദേഹത്തെയാണ് സമീപിക്കുന്നതെന്നും വനിതാ ലീഗ് നേതാവ് ഷഹന കല്ലടി മണ്ണാര്‍ക്കാട്ട് തങ്ങളെ കാണാൻ കഴിഞ്ഞത് പി.കെ. ശശിയിലാണെന്നും ഷഹന പറഞ്ഞു,​ ലീഗില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്ന ഷഹനയുടെ പ്രസംഗം സോഷ്വ്യ​ൽ മീഡിയയിൽ വൈറലായി.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് സി.പി.എം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നഗരസഭ മുന്‍ കൗണ്‍സിലറും മണ്ണാര്‍ക്കാട്ടെ ലീഗിന്റെ മുഖവുമായിരുന്നു ഷഹന.

സ്വീകരണ യോഗത്തിലായിരുന്നു ഷഹനയുടെ പ്രസംഗം.എന്നെപ്പോലൊരാള്‍ക്ക് കൂടിനകത്തുന്നിന് ലക്ഷ്യം സാക്ഷാത്കരിക്കാനാകില്ല. അത് ഞാന്‍ തന്നെയാണ് മനസിലാക്കേണ്ടത്. ആ ബോധത്തോടെയാണ് സി.പി.എമ്മില്‍ എത്തിയത്. ലീഗ് വിട്ടതില്‍ കുറ്റബോധമില്ല. മുസ്ലിം ലീഗായാലും കോണ്‍ഗ്രസായാലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായാലും മണ്ണാര്‍ക്കാട്ടെ രാഷ്ട്രീയം തീരുമാനിക്കുന്നത് പികെ ശശിയാണെന്നും ഷഹന പറഞ്ഞു. ലീഗിലായപ്പോഴും താന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മുസ്ലിം ലീഗിലെ ഉന്നത നേതാക്കള്‍ പാണക്കാട്ടെ തങ്ങന്മാരാണ്. മണ്ണാര്‍ക്കാട്ടെ ലീഗില്‍ എനിക്ക് കാണാന്‍ കഴിഞ്ഞ തങ്ങള്‍ പി.കെ ശശിയാണ്. എല്ലാ കാര്യങ്ങളും അവിടെയാണ് തീരുമാനിക്കുന്നതെന്നറിഞ്ഞപ്പോള്‍ എന്തിനാണ് ഇടയില്‍ ഒരാള്‍, നേരയങ്ങ് സഖാവിന്റടുത്ത് പോയി കാര്യങ്ങള്‍ പറഞ്ഞാല്‍ പോരെയെന്ന് തോന്നി. എന്നെപ്പോലൊരാള്‍ക്ക് ഇടയില്‍ ആളാവശ്യമില്ലെന്നും ഷഹന പറഞ്ഞു.