ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ എന്ന ആദ്യചിത്രത്തിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന " കനകം കാമിനി കലഹം" എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.
ഡിസ്‌നി + ഹോട്ട്സ്റ്റാറിൽ നവംബർ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പ്രേക്ഷകർക്ക് ചിരിയുടെ നിമിഷങ്ങൾ സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഗ്രേസ് ആന്റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. .
നിവിൻ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയർ പിക്ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്.
എഡിറ്റിങ്-മനോജ് കണ്ണോത്ത്, സൗണ്ട് ഡിസൈനർ-ശ്രീജിത്ത് ശ്രീനിവാസൻ, കല-അനീസ് നാടോടി, കോസ്റ്റ്യൂംസ്-മെൽവി ജെ, മേക്കപ്പ്-ഷാബു പുൽപ്പള്ളി, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ, പരസ്യകല-ഓൾഡ് മോങ്ക്സ്, വാർത്താ പ്രചരണം-എ എസ് ദിനേശ്.