പൂർണാരോഗ്യവാനായ ഒരു പുരുഷന് രാത്രി ഉറക്കത്തിനിടയ്ക്ക് മൂന്നിനും അഞ്ചിനുമിടയ്ക്ക് ഉദ്ധാരണങ്ങൾ ഉണ്ടാകുമെന്നാണ് യു.കെ എൻ.എച്ച്.എസ് നടത്തിയ പഠനത്തിൽ പറയുന്നത്. ഇങ്ങനെ ഉദ്ധാരണം സംഭവിക്കുന്നതിനു പിന്നിലെ ശാസ്ത്രീയമായ കാരണങ്ങളെക്കുറിച്ച് കൃത്യമായ പഠനങ്ങൾ നടന്നിട്ടില്ല. എന്നാൽ രാത്രിയിൽ ഇങ്ങനെ 3-5 ഉദ്ധാരണങ്ങൾ നടക്കുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് ഉദ്ധാരണ ശേഷിക്കുറവൊന്നും ഇല്ലെന്ന് ഡോക്‌ടർമാർ പറയുന്നു.
എന്നാൽ ഉറക്കത്തിനിടെ ലിംഗോദ്ധാരണം ഉണ്ടായെന്ന് എങ്ങനെ കണ്ടെത്തും. ആശങ്ക വേണ്ട. അതിനുള്ള യന്ത്രവും റെഡിയായിട്ടുണ്ട്. ആദം ഹെൽത്ത് എന്ന കമ്പനിയാണ് ഉറക്കത്തിലുണ്ടാകുന്ന ലിംഗോദ്ധാരണം കണ്ടെത്താൻ ഉപകരണം വികസിപ്പിച്ചത്. . 'ആദം സെൻസർ' എന്നാണ് ഈ ഉപകരണത്തിന്റെ പേര്. പുരുഷ ലിംഗത്തിനുമേൽ ഘടിപ്പിക്കാവുന്ന റിംഗ് പോലുള്ള ഒരു സെൻസർ ആണിത്. ആദം ഹെൽത്ത് എന്ന കമ്പനി പുറത്തിറക്കിയിരിക്കുന്ന ഈ സെൻസർ ധരിച്ച് കിടന്നുറങ്ങിയാൽ, ഇതിലെ സെൻസർ രാത്രികാലത്ത്, നിങ്ങൾക്ക് ഉറക്കത്തിനിടെ എത്ര തവണ ഉദ്ധാരണമുണ്ടായി എന്ന് കണ്ടെത്തും. ഇതിലെ ഇൻബിൽറ്റ് മെമ്മറിയിൽ അതുസംബന്ധിച്ച വിവരങ്ങൾ രേഖപെടുത്തപ്പെടുകയും ചെയ്യും. സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനാവുന്ന ഒരു ആപ്പ് വഴി അതിന്റെ സ്റ്റാറ്റസ് ഉപയോഗിക്കുന്നയാൾക്ക് മോണിറ്റർ ചെയ്യുകയുമാവാം.
പങ്കാളിയുമൊത്തുള്ള രതിബന്ധങ്ങളിൽ ഉദ്ധാരണം നേടാൻ ഒരാൾക്ക് പ്രയാസം നേരിടുന്നുതിൽ പല കാരണങ്ങളുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. വൈകാരികമായോ മാനസികമായോ ഉള്ള കാരണങ്ങൾ കൊണ്ടും ശാരീരികമായ, അതായത് ബയോളജിക്കൽ ആയ പ്രശ്നങ്ങൾ കാരണം രൊണ്മുടും ഉദ്ധാരണക്കുറവ് ഉണ്ടാകും. ഇതിൽ ഏതാണ് പ്രശ്നമാകുന്നത് എന്ന് തിരിച്ചറിയാനാണ് ആദം ഹെൽത്ത് ൾ ഇങ്ങനെ ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുള്ളത്.
കിടപ്പറയിൽ പങ്കാളിക്ക് മുന്നിൽ ഉദ്ധാരണ പ്രശ്നങ്ങൾ നേരിടുന്ന ഒരു പുരുഷന്, രാത്രിയിൽ ഉറക്കത്തിനിടെ 3-5 ഉദ്ധാരണങ്ങൾ വന്നുപോവുന്നുണ്ടെങ്കിൽ, അയാൾക്ക് ശാരീരികമായ പ്രശ്നങ്ങൾ ഒന്നുമില്ല എന്നുറപ്പിക്കാൻ സാധിക്കും. അയാളുടെ പ്രശ്നങ്ങൾ കേവലം മാനസികം മാത്രമാണ്. അതിനുള്ള പ്രത്യേകം ഡിസൈൻ ചെയ്ത പരിഹാരങ്ങൾ കണ്ടെത്തണം. എന്നാൽ, ആദം സെൻസർ രാത്രികാലത്ത് ധരിച്ച് കിടന്നുറങ്ങിയിട്ടും അതിൽ ആക്ടിവിറ്റി, അതായത് ഉദ്ധാരണം ഡിറ്റക്റ്റ് ചെയ്യപ്പെടുന്നില്ല എങ്കിൽ, പ്രശ്നം വൈകാരികമല്ല, ശാരീരികമാണ്.
രാത്രികാല ഉദ്ധാരണങ്ങൾ പ്രായം ചെല്ലുന്തോറും കുറഞ്ഞു വരാം. എന്നാൽ, അതേ സമയം, പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അത് വല്ലാതെ കുറഞ്ഞു വരുന്നെങ്കിൽ, അതിനു കാരണം പ്രമേഹം മൂലമുള്ള ഞരമ്പുനാശം, അല്ലെങ്കിൽ കാർഡിയോ വാസ്കുലാർ പ്രശ്നങ്ങൾ തുടങ്ങിയ കുറേക്കൂടി ഗൗരവമുള്ള പ്രശ്നങ്ങളും ആവാം. ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ ഒക്കെ പരിശോധിച്ച് ഉറപ്പുവരുത്തുന്നവർ തങ്ങളുടെ രാത്രികാല ഉദ്ധാരണങ്ങൾ കൂടി പരിശോധിക്കും എന്ന പ്രതീക്ഷയിലാണ് ആദം സെൻസർ ഉടമകൾ.