നടി സമാന്ത രുത്പ്രഭു തന്റെ പ്രിയ കൂട്ടുകാരിയും മോഡലും ഡിസൈനറുമായ ശിൽപ്പ റെഡിയുമായി മഹർഷി മഹേഷ് യോഗിയുടെ ബീറ്റിൽസ് ആശ്രമത്തിൽ അവരുടെ ഒഴിവ് സമയം ആഘോഷിക്കുകയാണ്. ഇരുവരും കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രമിൽ ചിത്രങ്ങൾ പങ്കുവെച്ചു.
മഹർഷി മഹേഷ് യോഗിയുടെ ട്രാൻസിഡെൻഷ്യൽ മെഡിറ്റേഷനും മഹർഷിയുടെ പ്രശസ്തമായിട്ടുള്ള 48 ഗാനങ്ങളും കൂടുതൽ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് ഫ്രണ്ട്ഷിപ്പിന്റെ ഹാഷ്‌ടാഗ് വെച്ചാണ് നടി സമാന്ത ചിത്രങ്ങൾ പങ്കുവെച്ചത്.
2017 ൽ വിവാഹിതയായ സമാന്ത കുറച്ചു ദിവസങ്ങൾക്ക് മുന്നെയാണ് നാഗ ചൈതന്യയുമായി വിവാഹ ബന്ധം വേർപ്പിരിഞ്ഞത്.വിവാഹ ബന്ധത്തെക്കാൾ വലുതും ഇഷ്ടമുള്ളതുമാണ് ഫ്രണ്ട്ഷിപ്പെന്നും സമാന്ത പറഞ്ഞു.
വിവാഹ ബന്ധം വേർപ്പിരിഞ്ഞത് വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന ഒന്നാണെന്ന് കഴിഞ്ഞ ദിവസം സമാന്ത പ്രതികരിച്ചിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങളിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടി മാനനഷ്‌ട കേസും രജിസ്റ്റർ ചെയ്‌തിരുന്നു.