പ്രഭാസ് നായകനാകുന്ന 'രാധേ ശ്യാമി'ന്റെ ടീസർ അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് പുറത്തിറങ്ങി. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചിരിക്കുന്നത്. ജനങ്ങളുടെ ഭാവി പ്രവചിക്കാൻ കഴിവുള്ള ഒരു കൈനോട്ടക്കാരനായാണ് അദ്ദേഹം ചിത്രത്തിൽ എത്തുന്നത്.
യൂറോപ്പിന്റെ മനോഹര ദൃശ്യങ്ങൾ ടീസറിലുടനീളം കാണാൻ സാധിക്കും. പ്രഭാസിനെ സൂപ്പർസ്റ്റൈലിഷായിട്ടാണ് ചിത്രത്തിൽഅവതരിപ്പിച്ചിരിക്കുന്നത്. നായിക പൂജാ ഹെഗ്ഡയെ ടീസറിൽ കാണിച്ചിട്ടില്ള. 2022 ഫെബ്രുവരി 14 ന് എല്ലാ ഇന്ത്യൻ ഭാഷകളിലും ചിത്രം പ്രദർശനത്തിനൊരുങ്ങുമെന്ന് നിർമാതാക്കൾ അറിയിച്ചു.
ഗോപീകൃഷ്ണ മൂവീസും യുവ ക്രിയേഷൻസുമാണ് നിർമാതാക്കൾ. ജസ്റ്റിൻ പ്രഭാകരനാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. സച്ചിൻ ഖേഡേക്കർ,പ്രിയദർശി പുലികൊണ്ട,ഭാഗ്യശ്രീ,ജഗപതി ബാബു,മുരളി ശർമ്മ,കുനാൽ റോയ് കപൂർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.