jaydeep-driver-

കോട്ടയം:കെ.എസ്.ആർ.ടി.സി ബസ് വെള്ളത്തിലൂടെ അപകടകരമായ രീതിയിൽ ഓടിച്ച ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെതിരെ പൊലീസ് കേസെടുത്തു. ബസ് വെള്ളക്കെട്ടിലിറക്കിയതു വഴി 5,33,000 രൂപ കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടായി എന്ന പരാതിയെ തുടർന്നാണ് കേസ്.ബസിന് നാശനഷ്ടമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വാഹനം ഓടിച്ചു എന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശത്തെത്തുടർന്ന് കെഎസ്ആർടിസി നേരത്തെ ജയദീപിനെ സസ്പെന്റ് ചെയ്തിരുന്നു. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നിൽ ഡ്രൈവറുടെ അശ്രദ്ധയെത്തുടർന്നാണ് ബസ് മുങ്ങാനിടയായത്. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്.

കെ.എസ്.ആർ.ടി.സിയുടെ നടപടിയെ പരിഹസിച്ചുകൊണ്ട് ജയദീപ് സോഷ്യൽ മീഡിയിൽ വീഡിയോ പങ്ക് വച്ചിരുന്നു