തിരുവനന്തപുരം: കുട്ടിയെ തിരികെ കിട്ടാനായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന അനുപമയ്‌ക്കെതിരെ ആരോപണങ്ങളുമായി അജിത്തിന്റെ ആദ്യ ഭാര്യ നസിയ. കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അനുപമയുടെ അറിവോടെയാണെന്നും, സമ്മതപത്രം നൽകിയതിന് താനും സാക്ഷിയാണെന്ന് നസിയ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സമ്മതപത്രത്തിൽ ഒപ്പിട്ടുകൊടുക്കുന്ന സമയത്ത് അനുപമ പൂർണ്ണമായും ബോധാവസ്ഥയിലായിരുന്നുവെന്നും നസിയ പറഞ്ഞു. തന്റെ ഭർത്താവായിരിക്കെയാണ് അജിത്ത് അനുപമയുമായി അടുത്തത്.
തന്റെ വിവാഹ മോചനത്തിന് പിന്നിൽ അനുപമയാണെന്നും, തന്നെ ഭീഷണിപ്പെടുത്തിയാണ് അജിത്ത് വിവാഹ മോചനം നേടിയതെന്നും നസിയ ആരോപിച്ചു.ഒരുപാട് സഹിച്ചു, അനുപമയുടെ വീട്ടിൽവരെ പോയി വിവാഹമോചനം നൽകാൻ പറ്റില്ലെന്ന് പറഞ്ഞു. ഇതിനുശേഷമാണ് അനുപമ കുട്ടിയെ ദത്ത് നൽകിയതെന്ന് നസിയ വ്യക്തമാക്കി.
അനുപമയുമായുള്ള ബന്ധത്തെക്കുറിച്ച് ആദ്യം സംശയം തോന്നിയപ്പോൾ അജിത്തിനോട് ചോദിച്ചു. അവൾ സഹോദരിയെ പോലെയായിരുന്നു എന്നായിരുന്നു മറുപടി.കഴിഞ്ഞ ജനുവരിയിലാണ് വിവാഹ മോചനം നേടിയതെന്നും നസിയ പറഞ്ഞു.