നവാഗതനായ പി.എസ് വിനോത്രാജ് സംവിധാനം ചെയ്ത 'കൂഴങ്കൽ' എന്ന ചിത്രം 2022ലെ ഓസ്കാറിലെ ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. നയൻതാരയും വിഘ്നേഷ് ശിവന്റെയും നിർമ്മാണ കമ്പനി റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച ചിത്രമാണ് കൂഴങ്കൽ. വിഘ്നേഷ് ശിവൻ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ സന്തോഷവാർത്ത അറിയിച്ചത്. നെതർലാന്റിൽ നടന്ന അൻപതാമത് റോട്ടെർഡാം ടൈഗർ പുരസ്കാരം നേടിയ ചിത്രമാണ് കൂഴങ്കൽ.
There’s a chance to hear this!
“And the Oscars goes to …. 🎉🎉🥰🥰🥰🥰 “
Two steps away from a dream come true moment in our lives …. ❤️❤️🥰🥰🥰🥰🥰🥰🥰#Pebbles #Nayanthara @PsVinothraj @thisisysr @AmudhavanKar @Rowdy_Pictures
Can’t be prouder , happier & content 💝 pic.twitter.com/NKteru9CyI— Vignesh Shivan (@VigneshShivN) October 23, 2021
ചെല്ലപാണ്ടി, കറുത്തടൈയൻ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മദ്യത്തിന് അടിമയായ ഒരു അച്ഛന്റെയും അയാളുടെ മകന്റെയും ജീവിതമാണ് ചിത്രത്തിന്റെ കഥ. പിണങ്ങിപ്പോയ ഭാര്യയുടെ വിശ്വാസം ഇവർ എങ്ങനെ തിരികെ നേടുന്നുവെന്നതാണ് കഥാതന്തു.
മലയാള ചിത്രമായ നായാട്ട് ഉൾപ്പടെ 14 ചിത്രങ്ങളാണ് ഒഫീഷ്യൽ ഓസ്കാർ എൻട്രിയായി ഷോർട്ലിസ്റ്റ് ചെയ്തത്. ഷാജി.എൻ കരുൺ അദ്ധ്യക്ഷനായ 15 അംഗ സെലക്ഷൻ കമ്മിറ്റി ഈ ചിത്രങ്ങൾ കണ്ട് വിലയിരുത്തിയതിനൊടുവിലാണ് 'കൂഴങ്കൽ' തിരഞ്ഞെടുത്തത്.