trivandrum-foods

രുചി വൈഭവങ്ങൾ തേടി തലസ്ഥാന നഗരിയിൽ എത്തുന്നവർക്ക് മുന്നിൽ ‌ഞെട്ടിക്കുന്ന വിഭവങ്ങൾ വിളബി തിരുവനന്തപുരത്തെ ആറ് സ്ഥലങ്ങൾ. ആയിരങ്ങളാണ് ദിവസേന വിവിധ ആവശ്യങ്ങൾക്കായി തലസ്ഥാനത്ത് എത്തുന്നത്. തിരുവനന്തപുരത്തെ വ്യത്യസ്ത രുചികൾ ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവരിൽ കൂടുതൽ പേരും. അത്തരക്കാരെ ഈ സ്ഥലങ്ങൾ തീർച്ചയായും ആകർഷിക്കും.

mothers-veg-plaza

മദേഴ്സ് വെജ് പ്ളാസ

തിരുവനന്തപുരത്ത് രുചിയേറും പ്രഭാത ഭക്ഷണം വിളമ്പുന്ന സ്ഥലമാണ് മദേഴ്സ് വെജ് പ്ളാസ. പാളയം ബേക്കറി ജംഗ്ഷനിലാണ് ഈ ഹോട്ടൽ ഉള്ളത്. വ്യത്യസ്ത രുചികളിലെ ദോശയാണ് ഇവിടത്തെ പ്രധാന ഐറ്റം. ജിനി ദോശയാണ് ഇതിലെ ഹൈലൈറ്റ്. ചോക്ളേറ്റ് ദോശ, പിസ ദോശ,ഡ്രൈഫൂട്ട്സ് ദോശ, മദേഴ്സ്സ് സ്പെഷ്യൽ ദോശ, പനീർ ചില്ലി ദോശ, ടൊമാറ്റോ റോസ്റ്റ്, മാഗി ദോശ ചട്ട്നി പൗഡർ ദോശ എന്നിവയ്ക്കൊക്കെ ആരാധകർ ഏറെയാണ്.

punchakkari-shappu

പുഞ്ചക്കരി ഷാപ്പ്

നാടൻ കടൽ വിഭവങ്ങളും നോൺ വെജ് വിഭവങ്ങളും കിട്ടുന്ന തിരുവനന്തപുരത്തെ വളരെ പ്രസിദ്ധമായ സ്ഥലമാണ് പുഞ്ചക്കരി ഷാപ്പ്. തിരുവനന്തപുരം പുഞ്ചക്കരിയിലാണ് ഈ ഹോട്ടലുള്ളത്. . കണവ, ഞണ്ട്, കക്ക, തുടങ്ങി താറാവ്, മുയൽ , ബീഫ് തുടങ്ങി നാവിൽ വെള്ളമൂറുന്ന നല്ല കിടിലൻ രുചികൾ ഇവിടെ ലഭിക്കും. വളരെ ദൂരത്ത് നിന്ന് വരെ ആളുകൾ ഇവിടത്തെ രുചികൾ തേടി എത്താറുണ്ട്.

chuttameen

ചുട്ടമീൻ

തിരുവനന്തപുരത്തെ പട്ടം പ്ളാമൂടിലുള്ള കടയാണ് ചുട്ടമീൻ. കടൽ വിഭവങ്ങൾക്ക് പ്രസിദ്ധമാണ് ഇവിടം.

bee-hut

ബീ ഹട്ട്

അട്ടക്കുളങ്ങരയിലാണ് വ്യത്യസ്ത ജ്യൂസുകൾ ലഭിക്കുന്ന ബീ ഹട്ട് ഉള്ളത്. സ്പെഷ്യൽ ഫ്രൂട്ട് സ‌ർബത്താണ് ഇവിടത്തെ പ്രധാന ഐറ്റം.

venkatesha-bhavan

വെങ്കടേഷ ഭവൻ

പടിഞ്ഞാറേ കോട്ടയിൽ എത്തുന്നവർക്ക് ഇവിടത്തെ വ്യത്യസ്ത രുചികൾ ആസ്വദിക്കാം. കാര വട, അട ദോശയും അവിയലും, ആണ് ഇവിടത്തെ സ്പെഷ്യൽ വിഭവങ്ങൾ.

maha-boli

മഹാബോളി

വ്യത്യസ്ത രുചികളിലെ ബോളിയും പാൽപായസവും നാവിൽ നുണയാം.